അര്‍ബന്‍ ബാങ്കുകൾ ഇനി നാല് തട്ട്, നിക്ഷേപമനുസരിച്ച് 'യുസിബി' കളെ ആര്‍ബിഐ തരം തിരിക്കും
സഹകരണ മേഖലയിലെ വൈവിധ്യം കണക്കിലെടുത്ത്, ഇത്തരത്തില്‍ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് അനിവാര്യമാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. പരിമിതമായ പ്രവര്‍ത്തന മേഖലയുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും, മുന്‍നിര അര്‍ബന്‍ ബാങ്കുകളുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളെ പരസ്പര സഹകരണത്തോടെ യോജിപ്പിച്ചു കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനാണ് ഇങ്ങനെ ഒരുപരിഷ്‌കാരം.
അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ തരംതിരിവുമായി ബന്ധപ്പെട്ട് നാല് തട്ടുള്ള നിയന്ത്രണ സംവിധാനം ഒരുക്കി ആര്‍ ബി ഐ. . കൂടാതെ ബാങ്കുകളുടെ മൊത്തം മൂല്യവും മൂലധന പര്യാപ്തതയെയും സംബന്ധിച്ച മാനദണ്ഡങ്ങളും പുറത്തിറക്കി. ഒരോ ബാങ്കുകളുടെയും നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ചട്ടക്കൂടില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളെ ടിയര്‍ 1 ,ടിയര്‍ 2 എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്.
സഹകരണ മേഖലയിലെ വൈവിധ്യം കണക്കിലെടുത്ത്, ഇത്തരത്തില്‍ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് അനിവാര്യമാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. പരിമിതമായ പ്രവര്‍ത്തന മേഖലയുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും, മുന്‍നിര അര്‍ബന്‍ ബാങ്കുകളുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളെ പരസ്പര സഹകരണത്തോടെ യോജിപ്പിച്ചു കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനാണ് ഇങ്ങനെ ഒരുപരിഷ്‌കാരം.
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനു ഈ വര്‍ഗീകരണം സഹായിക്കും. 100 കോടി രൂപ വരെ നിക്ഷേപമുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളെ ടിയര്‍ 1 വിഭാഗത്തിലും, 100 കോടി രൂപ മുതല്‍ 1,000 കോടി രൂപ വരെ നിക്ഷേപമുള്ള ബാങ്കുകളെ ടിയര്‍ 2 വിഭാഗത്തിലും 1,000 കോടി രൂപ മുതല്‍ 10,000 കോടി രൂപ വരെയുള്ള നിക്ഷേപമുള്ള ബാങ്കുകളെ ടിയര്‍ 3 വിഭാഗത്തിലും ഉള്‍പ്പെടുത്തും. 10,000 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളെ ടയര്‍ 4 വിഭാഗത്തിലും ഉള്‍പ്പെടുത്തും.
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മൊത്ത മൂല്യവും മൂലധന പര്യാപ്തതയും സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം, ഒരു ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടിയര്‍ 1 വിഭാഗത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 2 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും (ടയര്‍ 2, ടയര്‍ 3, ടയര്‍ 4 ) ഇത് 5 കോടി രൂപയാണ്.