മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപം; പലിശ നിരക്ക് കൂട്ടി ബജാജ് ഫിനാന്‍സ്
- 44 മാസങ്ങളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 8.6 ശതമാനം
- 36 മുതല്‍ 60 മാസം വരെ 8.30 ശതമാനം പലിശ
- മെയ് 10 മുതല്‍ പ്രാബല്യത്തില്‍
ബജാജ് ഫിനാന്‍സ് സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് വരെ നിരക്കുകള്‍ കൂട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ആകര്‍ഷകമായ വര്‍ധനവ് വരുത്തിയിട്ടുള്ളത്. 44 മാസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാര്‍ഷിക പലിശ നിരക്ക് 8.60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ബജാജ് ഫിനാന്‍സ് 36 മാസം മുതല്‍ 60 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് നാല്‍പത് ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ മെയ് പത്ത് മുതല്‍ പ്രാബല്യത്തിലാകും. അറുപത് വയസിന് താഴെ പ്രായമുള്ള നിക്ഷേപകര്‍ക്ക് 8.05 ശതമാനമാണ് വാര്‍ഷിക പലിശ .
മുതിര്‍ന്നവര്‍ക്ക് 8.30 ശതമാനം വരെ നേടാം. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നിക്ഷേപം പുതുക്കുന്നവര്‍ക്കും പുതിയ നിക്ഷേപങ്ങള്‍ക്കുമൊക്കെയാണ് പുതുക്കിയ നിരക്കുകള്‍ ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. പരമാവധി അഞ്ച് കോടി രൂപ വരെ നിക്ഷേപിക്കാം. ബജാജ് ഫിനാന്‍സിന്റെ സ്ഥിരനിക്ഷേപത്തിന് ക്രിസിലിന്റെ ട്രിപ്പിള്‍ എ റേറ്റിങ്ങുണ്ട്. ഇവ ആര്‍ബിഐയുടെ ഡിഐസിജിസി റൂളുകളില്‍ ഉള്‍പ്പെടുന്നില്ല.