1900% ലാഭവിഹിതം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി; റെക്കോര്‍ഡ് തീയതി മെയ് 16

Update: 2023-04-15 03:45 GMT
1900% ലാഭവിഹിതം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി; റെക്കോര്‍ഡ് തീയതി മെയ് 16
  • whatsapp icon

എച്ച്ഡിഎഫ്‌സി ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 22.58% അധികമാണ് ഇത്തവണ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് ലഭിക്കുക. 1900 % ആണ് ബാങ്ക് ഇത്തവണ ലാഭവിഹിതമായി നല്‍കുക. ഒരു ഇക്വിറ്റി ഓഹരിയ്ക്ക് 19 രൂപയെന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാനാണ് തീരുമാനം. മെയ് 16 ആണ് റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ദിവസമാണ് ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരിയുടമകള്‍ ആരൊക്കെയാണെന്ന് നിശ്ചയിക്കുക.

ശനിയാഴ്ച ചേര്‍ന്ന ആനുവല്‍ ജനറല്‍ മീറ്റിങ്ങിലാണ് ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ട്‌ടേഴ്‌സ് തീരുമാനിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ക്ക് നിലവിലുള്ള നിലവാരം 1692.45 രൂപയാണ്. മുന്‍ദിവസത്തെ അപേക്ഷിച്ച് 0.45% ആണ് അവസാന ദിവസം വിപണിയില്‍ ഓഹരി വില കുതിച്ചുയര്‍ന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായി 1,702.40 രൂപയും ഏറ്റവും താഴ്ന്ന നിലവാരമായി 1271.60 രൂപയുമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ആഴ്ച 1.57% വും ഒരു മാസം കൊണ്ട് 7.9%വും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് 15.53 % ആണ് നിക്ഷേപകര്‍ക്ക് നല്‍കിയ ആദായം.

Tags:    

Similar News