മൂന്നാം പാദത്തിൽ പാപ്പരത്ത കേസുകൾ 25 ശതമാനം വർധിച്ചു, കെയർ റേറ്റിംഗ് റിപ്പോർട്ട്

ക്യുമുലേറ്റീവ് റിക്കവറി നിരക്ക്, 2020 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 43 ശതമാനത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 32.9 ശതമാനവുമായി കുറഞ്ഞു

Update: 2023-02-21 10:23 GMT

ഡെൽഹി:: ഡിസംബർ പാദത്തിൽ രാജ്യത്തെ കമ്പനികളുടെ പാപ്പരത്വ കേസുകളുടെ എണ്ണം 25 ശതമാനം വർധിച്ചുവെന്ന് കെയർ റേറ്റിംഗിസിന്റെ റിപ്പോർട്ട്. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റൻസി ബോർഡ് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കുകളെ വിശകലനം ചെയ്താണ് റേറ്റിംഗ് ഏജൻസി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. പാപ്പരത്വ കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ബാധ്യതയുടെ തിരിച്ചടവ് നടത്തുന്നവരുടെ എണ്ണം താഴ്ന്ന് 23.45 ശതമാനത്തിൽ തുടരുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

വായ്പ അടവ് മുടങ്ങുന്ന കമ്പനികളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായി. എന്നാൽ തിരിച്ചടവിന്റെ നിരക്ക് 30.4 ശതമാനം മാത്രമാണ്. കിട്ടാക്കടത്തിലേക്ക് കണക്കാക്കുന്ന വായ്പകൾ 69.6 ശതമാനമായി വർധിച്ചു.

എന്നാൽ ക്യുമുലേറ്റീവ് റിക്കവറി നിരക്ക്, 2020 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 43 ശതമാനത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 32.9 ശതമാനമായി. ഇത് കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളതെന്ന് കെയർ റേറ്റിംഗ്‌സ് കണക്കുകളിൽ വ്യക്തമാക്കുന്നു.

വലിയ റെസല്യൂഷനുകളിൽ ഭൂരിഭാഗവും ഇതിനകം നടപ്പിലാക്കിയതാണെന്നും കൂടാതെ ലിക്വിഡേറ്റഡ് കേസുകളിൽ ഗണ്യമായ എണ്ണം ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ (BIFR ) കേസുകളാണെന്നും റേറ്റിംഗ് ഏജൻസിയുടെ സീനിയർ ഡയറക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു. തിരിച്ചടവ് കേസുകളുടെ ഗണ്യമായ കുറവിന്റെ പ്രധാന കാരണം ഇവയാണെന്നു അദ്ദേഹം വ്യക്തമാക്കി.

2016 ൽ ഇൻസോൾവൻസി ആൻഡ് പാപ്പരത്ത കോഡ് ആരംഭിച്ചതിന് ശേഷം ഓരോ പാദത്തിലും പാപ്പരത്വ പ്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കേസുകളുടെ എണ്ണം വർദ്ധിച്ചു, ഇത് ഫലപ്രദമായ കടം പരിഹരിക്കാനുള്ള സംവിധാനമായി ഐബിസിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത എടുത്തുകാണിക്കുന്നു.

കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇത് കോവിഡ് പാൻഡെമിക് കാലത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ കുറവാണ്.

Tags:    

Similar News