ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇവയാണ്

Update: 2022-11-29 10:46 GMT




ആര്‍ബിഐയുടെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം ഡിസംബറില്‍ രണ്ടാമത്തെയും, നാലാമത്തെയും ശനി, ഞായര്‍ മറ്റ് അവധി ദിവസങ്ങളുള്‍പ്പെടെ 15 ദിവസമാണ് ബാങ്ക് അവധി. എന്നാല്‍, ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം സേവനം എന്നിവ ലഭ്യമാകും.

ഡിസംബറിലെ 15 ദിവസത്തെ അവധി ദിനങ്ങളില്‍ ഒമ്പത് ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമാണ് അവധി. ആറ് ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ക്കെല്ലാം അവധിയാണ്. ഡിസംബര്‍ നാല്, ഡിസംബര്‍ 11, ഡിസംബര്‍ 18, ഡിസംബര്‍ 25 എന്നീ ഞായറാഴ്ച്ചകള്‍. ഡിസംബര്‍ 10, ഡിസംബര്‍ 24 എന്നീ ശനിയാഴ്ച്ചകള്‍ എന്നിവയാണ് രാജ്യത്ത് പൊതുവായി ബാങ്ക് അവധിയുള്ള ദിവസങ്ങള്‍

ബാങ്ക് അവധി ദിവസങ്ങളെ 1881 ലെ നെഗോഷ്യബ്ൾ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് അവധി ദിവസങ്ങള്‍, നെഗോഷിയബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിവസങ്ങള്‍, ക്ലോസിംഗ് ഓഫ് അക്കൗണ്ട് അവധി ദിവസങ്ങള്‍ എന്നിങ്ങനെ തരംതരിച്ചിട്ടുണ്ട്.

Tags:    

Similar News