ക്രെഡ്ഏബിളിന്റെ 5% ഓഹരികള്‍ 55 കോടി രൂപയ്ക്ക് ആക്സിസ് ബാങ്ക് ഏറ്റെടുക്കും
ഡെല്‍ഹി: ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്ഏബിളിന്റെ 5 ശതമാനത്തിലധികം ഓഹരികള്‍ 55 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള കരാര്‍ സെപ്റ്റംബറില്‍ പൂർത്തിയാകുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു. 5.09 ശതമാനത്തിന് തുല്യമായ, 10 രൂപ മുഖവിലയുള്ള 8,921 ഓഹരികള്‍ 55 കോടി രൂപയ്ക്കാണ് ബാങ്ക് വാങ്ങുന്നത്. ഏറ്റെടുക്കല്‍ 2022 സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്‌സിസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22ല്‍ 8.35 കോടി രൂപയായിരുന്നു ക്രെഡ്ഏബിളിന്റെ ആകെ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2.46 കോടി […]
ഡെല്‍ഹി: ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്ഏബിളിന്റെ 5 ശതമാനത്തിലധികം ഓഹരികള്‍ 55 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള കരാര്‍ സെപ്റ്റംബറില്‍ പൂർത്തിയാകുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.
5.09 ശതമാനത്തിന് തുല്യമായ, 10 രൂപ മുഖവിലയുള്ള 8,921 ഓഹരികള്‍ 55 കോടി രൂപയ്ക്കാണ് ബാങ്ക് വാങ്ങുന്നത്. ഏറ്റെടുക്കല്‍ 2022 സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്‌സിസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
2021-22ല്‍ 8.35 കോടി രൂപയായിരുന്നു ക്രെഡ്ഏബിളിന്റെ ആകെ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2.46 കോടി രൂപയും 2019-20 ല്‍ 27.64 കോടി രൂപയുമായിരുന്നു.
ധനകാര്യ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ വെണ്ടര്‍മാര്‍ക്കും വിതരണക്കാര്‍ക്കും ഡീലര്‍മാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും പ്രവര്‍ത്തന മൂലധന സഹായം പ്രാപ്തമാക്കുന്ന ഒരു ഫിന്‍ടെക് പ്ലാറ്റ്ഫോമാണ് ക്രെഡ്ഏബിള്‍.