ഇന്ത്യയുടെ വിദേശ കടം 621 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
മുംബൈ: 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശ കടം 47.1 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 620.7 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. എന്നിരുന്നാലും, വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2021 മാര്‍ച്ചിലെ 21.2 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് അവസാനത്തോടെ 19.9 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ രൂപയ്ക്കും, പ്രധാന കറന്‍സികളായ യെന്‍, യൂറോ, എസ്ഡിആര്‍ എന്നിവയ്ക്കുമെതിരെ യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിച്ചതു മൂലമുണ്ടായ നേട്ടം 11.7 ബില്യണ്‍ […]
മുംബൈ: 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശ കടം 47.1 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 620.7 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.
എന്നിരുന്നാലും, വിദേശ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2021 മാര്‍ച്ചിലെ 21.2 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് അവസാനത്തോടെ 19.9 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ രൂപയ്ക്കും, പ്രധാന കറന്‍സികളായ യെന്‍, യൂറോ, എസ്ഡിആര്‍ എന്നിവയ്ക്കുമെതിരെ യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിച്ചതു മൂലമുണ്ടായ നേട്ടം 11.7 ബില്യണ്‍ ഡോളറായി.
മൂല്യനിര്‍ണ്ണയ പ്രഭാവം ഒഴിച്ചാല്‍, 2021 മാര്‍ച്ചിനെ അപേക്ഷിച്ച്, 2022 മാര്‍ച്ചിൽ 47.1 ബില്യണ്‍ ഡോളറിന് പകരം 58.8 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് വിദേശ കടത്തിന്റെ കാര്യത്തില്‍ ഉണ്ടാകുമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെ, ദീര്‍ഘകാല കടം 499.1 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. ഇത് 2021 മാര്‍ച്ച് അവസാനത്തെ നിലയേക്കാള്‍ 26.5 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് രേഖപ്പെടുത്തി. ഇതേ കാലയളവില്‍, മൊത്തം വിദേശ കടത്തില്‍ ഹ്രസ്വകാല കടത്തിന്റെ വിഹിതം 17.6 ശതമാനത്തില്‍ നിന്ന് 19.6 ശതമാനമായി ഉയര്‍ന്നു. അതുപോലെ, ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ വിദേശനാണ്യ കരുതല്‍ ശേഖരവുമായി ഹ്രസ്വകാല കടത്തിന്റെ അനുപാതം 20 ശതമാനമായി ഉയര്‍ന്നു.