സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തി എസ്ബിഐ

മുംബൈ: രണ്ട് കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20-40 ബേസിസ് പോയിന്റ് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാര്‍ച്ച് 10 മുതല്‍ ഇത് ബാധകമായിരിക്കും. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള രണ്ട് കോടിയില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് ആയി ഉയര്‍ത്തി. നിലവില്‍ ഇത് 3.10 ശതമാനമാണ്. വര്‍ധനയോടെ ഇത് 3.30 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം കൂടുതല്‍ […]

Update: 2022-03-11 06:29 GMT
trueasdfstory

മുംബൈ: രണ്ട് കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20-40 ബേസിസ് പോയിന്റ് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാര്‍ച്ച്...

മുംബൈ: രണ്ട് കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20-40 ബേസിസ് പോയിന്റ് ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മാര്‍ച്ച് 10 മുതല്‍ ഇത് ബാധകമായിരിക്കും. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള രണ്ട് കോടിയില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് ആയി ഉയര്‍ത്തി. നിലവില്‍ ഇത് 3.10 ശതമാനമാണ്. വര്‍ധനയോടെ ഇത് 3.30 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം കൂടുതല്‍ ഇവിടെയും ബാധകമാണ്.

ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 40 ബേസിസ് പോയിന്റ പലിശ വര്‍ധിപ്പിച്ചു. ഇതോടെ 3.10 ശമതാനം എന്നതില്‍ നിന്നും പലിശ നിരക്ക് 3.60 ലേക്ക് ഉയര്‍ന്നു. ഈ വിഭാഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.60 ശതമാനം ലഭിച്ചിരുന്ന പലിശ 4.10 ശതമാനം ലഭിക്കും. രണ്ട് കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ അടുത്തിടെ എസ്ബിഐ പുതുക്കിയിരുന്നു. ഇത് ഫെബ്രുവരി 15 മുതല്‍ ഇത് നിലവില്‍ വന്നു.

Tags:    

Similar News