ഐഡിആര്‍സിഎൽ ഓഹരികള്‍ വാങ്ങി ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, യൂണിയന്‍ ബാങ്ക്

ഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് എന്നിവ ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനിയുടെ (ഐഡിആര്‍സിഎല്‍) 99,000 ഓഹരികള്‍ വീതം വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ ഏറ്റെടുക്കുന്ന ഐഡിആര്‍സിഎല്ലിന്റെ 99,000 ഓഹരികള്‍ 12.3 ശതമാനം ഓഹരിക്ക് തുല്യമാണ്. 2022 മാര്‍ച്ച് 31-ഓടെ ഹോള്‍ഡിംഗ് 5 ശതമാനമായി കുറയ്ക്കുമെന്നും ഫയലിംഗില്‍ പറയുന്നു. ബാങ്ക് ഓഫ് ബറോഡയും ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനി […]

Update: 2022-02-19 00:32 GMT

ഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് എന്നിവ ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനിയുടെ (ഐഡിആര്‍സിഎല്‍) 99,000 ഓഹരികള്‍ വീതം വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ ഏറ്റെടുക്കുന്ന ഐഡിആര്‍സിഎല്ലിന്റെ 99,000 ഓഹരികള്‍ 12.3 ശതമാനം ഓഹരിക്ക് തുല്യമാണ്. 2022 മാര്‍ച്ച് 31-ഓടെ ഹോള്‍ഡിംഗ് 5 ശതമാനമായി കുറയ്ക്കുമെന്നും ഫയലിംഗില്‍ പറയുന്നു.

ബാങ്ക് ഓഫ് ബറോഡയും ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ 99,000 ഓഹരികള്‍ വാങ്ങിയതായി പ്രസ്താവനയില്‍ അറിയിച്ചു. നിക്ഷേപ കരാർ നടപ്പിലാക്കുന്നതി​ന്റെ അടിസ്ഥാനത്തിലായിരിക്കും വാങ്ങല്‍. ഐഡിആര്‍സിഎല്ലില്‍ ഇപ്പോള്‍ 12.30 ശതമാനമായിരിക്കുന്ന ഉടമസ്ഥാവകാശം 2022 മാര്‍ച്ച് 31-ഓടെ 9.90 ശതമാനമായി കുറയുമെന്നും ബാങ്ക് വ്യക്തമാക്കി.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും (യുബിഐ) ഐഡിആര്‍സിഎല്ലിന്റെ 10 രൂപ മുഖവിലയുള്ള 99,000 ഓഹരികള്‍ വാങ്ങിയതായി അറിയിച്ചു. മറ്റ് പൊതുമേഖലാ ബാങ്കുകള്‍ ഓഹരികള്‍ വാങ്ങുന്നതിനനുസരിച്ച് തങ്ങളുടെ ഓഹരി ഹോള്‍ഡിംഗ് 10 ശതമാനമായി കുറയ്ക്കുമെന്ന് യുബിഐ അറിയിച്ചു.

ഐഡിആര്‍സിഎല്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഇത് ഒരു അസറ്റ് മാനേജ്മെന്റ് ബിസിനസ്സ് എന്ന നിലയില്‍ ആസ്തി കൈകാര്യം ചെയ്യുകയും, കടം പരിഹരിക്കുന്നതിന് മാര്‍ക്കറ്റ് സ്‌പെഷ്യലിസ്റ്റുകളെയും, വിദഗ്ധരെയും ഉപയോ​ഗിക്കുകയും ചെയ്യുന്ന സംവിധാനമാണ്. ഐഡിആര്‍സിഎല്ലിന്റെ 49 ശതമാനം ഓഹരികൾ പബ്ളിക് സെക്ടര്‍ ബാങ്കുകളും, പൊതു ധനകാര്യ സ്ഥാപനങ്ങളും സ്വന്തമാക്കും. ബാക്കിയുള്ളവ സ്വകാര്യ ബാങ്കുകളുടേതായിരിക്കും.

Tags:    

Similar News