ജിഐസിയും, ഇഎസ്ആറും ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്, വ്യവസായ ആസ്തികളില്‍ 5,000 കോടി നിക്ഷേപിക്കും
ഡെല്‍ഹി:ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്,വ്യവസായ ആസ്തികളില്‍ നിക്ഷേപിക്കുന്നതിനായി സിംഗപ്പൂരിലെ സോവെറിന്‍ വെല്‍ത്ത് ഫണ്ട് ജിഐസിയും, ഇഎസ് ആര്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭം 5000 കോടി രൂപ (600 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. സംയുക്ത സംരംഭത്തില്‍ 80:20 എന്ന അനുപാതത്തിലാണ് ജിഐസിയും ഇഎസ് ആറും പങ്കാളിത്തം വഹിക്കുന്നത്. ഇഎസ്ആര്‍ നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യവസായ, ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നുണ്ട്. 2020 ലാണ് ജിഐസിയും, ഇഎസ്ആറും തമ്മിലുള്ള സംയുക്ത സംരംഭം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ലോജിസ്റ്റിക്, വ്യവസായ അവസരങ്ങളെ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് […]
ഡെല്‍ഹി:ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്,വ്യവസായ ആസ്തികളില്‍ നിക്ഷേപിക്കുന്നതിനായി സിംഗപ്പൂരിലെ സോവെറിന്‍ വെല്‍ത്ത് ഫണ്ട് ജിഐസിയും, ഇഎസ് ആര്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭം 5000 കോടി രൂപ (600 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. സംയുക്ത സംരംഭത്തില്‍ 80:20 എന്ന അനുപാതത്തിലാണ് ജിഐസിയും ഇഎസ് ആറും പങ്കാളിത്തം വഹിക്കുന്നത്. ഇഎസ്ആര്‍ നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യവസായ, ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നുണ്ട്.
2020 ലാണ് ജിഐസിയും, ഇഎസ്ആറും തമ്മിലുള്ള സംയുക്ത സംരംഭം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ലോജിസ്റ്റിക്, വ്യവസായ അവസരങ്ങളെ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് സംരംഭത്തിന്റെ പ്രാഥമിക മൂലധന സമാഹരണം ഉപയോഗിക്കുന്നത്. രാജ്യത്തെ ടിയര്‍-1,2 നഗരങ്ങളില്‍ സ്ഥിരതയുള്ള പ്രവര്‍ത്തന ആസ്തികളില്‍ സമാഹരിച്ച തുക നിക്ഷേപിക്കും. ഇഎസ്ആര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇഎസ്ആര്‍ ഇന്ത്യ രാജ്യത്തെ മുന്‍നിര വ്യവസായ, ലോജിസ്റ്റിക് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറാണ്. കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി ഏകദേശം 170 കോടി ഡോളറിന്റേതാണ്.