പെന്‍ഷന്‍ പ്രായം കൂട്ടില്ല; ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ശനിയാഴ്ച്ചയാണ് പൊതുമേഖലയിലുള്ള കമ്പനികളുടെ വിരമിക്കല്‍ പ്രായം 60 വയാസായി ഏകീകരിച്ചുള്ള ധന വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ഒഴികെ 122 പൊതുമേഖല സ്ഥാപനങ്ങള്‍, ആറ് ധനകാര്യ കോര്‍പറേഷനുകള്‍ എന്നിവയ്ക്കായിരുന്നു ഇതിന്റെ നേട്ടം ലഭിക്കുമായിരുന്നത്. എന്നാല്‍, […]

Update: 2022-11-02 01:58 GMT

തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ശനിയാഴ്ച്ചയാണ് പൊതുമേഖലയിലുള്ള കമ്പനികളുടെ വിരമിക്കല്‍ പ്രായം 60 വയാസായി ഏകീകരിച്ചുള്ള ധന വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ഒഴികെ 122 പൊതുമേഖല സ്ഥാപനങ്ങള്‍, ആറ് ധനകാര്യ കോര്‍പറേഷനുകള്‍ എന്നിവയ്ക്കായിരുന്നു ഇതിന്റെ നേട്ടം ലഭിക്കുമായിരുന്നത്. എന്നാല്‍, ഉത്തരവ് പുറത്തിറങ്ങിയതു മുതല്‍ ഇടതുപക്ഷ യുവജന സംഘടനകളെല്ലാം ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Tags:    

Similar News