ഉപഭോക്താക്കളോടും, ഡെവലപ്പര്‍മാരോടും കടപ്പെട്ടിരിക്കുന്നു, സിസിഐയുടെ പിഴയ്‌ക്കെതിരെ ഗൂഗിള്‍
ഡെല്‍ഹി: പ്ലേ സ്റ്റോര്‍ നയങ്ങള്‍ ദുരുപയോഗം ചെയ്തതിന് കോംപറ്റീഷന്‍ കമ്മീഷന്‍ 936 കോടി രൂപ പിഴ ചുമത്തിയതിനു പിന്നാലെ, ഉപഭോക്താക്കളോടും, ഡെവലപ്പര്‍മാരോടും കടപ്പെട്ടിരിക്കുന്നുവെന്നും, തീരുമാനം പരിശോധിച്ച് അടുത്ത ഘട്ടത്തെക്കുറിച്ച് വിലയിരുത്തുമെന്നും ഗൂഗിള്‍. 'ആന്‍ഡ്രോയിഡും, ഗൂഗിള്‍ പ്ലേ സ്റ്റോറും ലഭ്യമാക്കിയ സാങ്കേതികവിദ്യ, സുരക്ഷ, ഉപഭോക്തൃ സംരംക്ഷണം, തെരഞ്ഞെടുപ്പ്, ഉപയോഗിക്കാനുള്ള സൗകര്യം എന്നീ നേട്ടങ്ങള്‍ ഇന്ത്യയിലെ ഡെവലപ്പര്‍മാരും പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ത്യുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊര്‍ജ്ജം പകരാനും, ദശലക്ഷകണക്കിന് ആളുകളിലേക്ക് എത്തിക്കാനും കുറഞ്ഞ ചെലവ് എന്ന കമ്പനിയുടെ രീതി സഹായിച്ചിട്ടുണ്ടെന്നും,' […]
;
ഡെല്‍ഹി: പ്ലേ സ്റ്റോര്‍ നയങ്ങള്‍ ദുരുപയോഗം ചെയ്തതിന് കോംപറ്റീഷന്‍ കമ്മീഷന്‍ 936 കോടി രൂപ പിഴ ചുമത്തിയതിനു പിന്നാലെ, ഉപഭോക്താക്കളോടും, ഡെവലപ്പര്‍മാരോടും കടപ്പെട്ടിരിക്കുന്നുവെന്നും, തീരുമാനം പരിശോധിച്ച് അടുത്ത ഘട്ടത്തെക്കുറിച്ച് വിലയിരുത്തുമെന്നും ഗൂഗിള്‍. 'ആന്‍ഡ്രോയിഡും, ഗൂഗിള്‍ പ്ലേ സ്റ്റോറും ലഭ്യമാക്കിയ സാങ്കേതികവിദ്യ, സുരക്ഷ, ഉപഭോക്തൃ സംരംക്ഷണം, തെരഞ്ഞെടുപ്പ്, ഉപയോഗിക്കാനുള്ള സൗകര്യം എന്നീ നേട്ടങ്ങള്‍ ഇന്ത്യയിലെ ഡെവലപ്പര്‍മാരും പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ത്യുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊര്‍ജ്ജം പകരാനും, ദശലക്ഷകണക്കിന് ആളുകളിലേക്ക് എത്തിക്കാനും കുറഞ്ഞ ചെലവ് എന്ന കമ്പനിയുടെ രീതി സഹായിച്ചിട്ടുണ്ടെന്നും,' ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.
നിയമവിരുദ്ധമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും റഗുലേറ്റര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ ഗൂഗിളിനെതിരെയുള്ള കോംപറ്റീഷന്‍ കമ്മീഷന്റെ രണ്ടാമത്തെ പ്രധാന വിധിയാണിത്. ഒക്ടോബര്‍ 20-ന്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് ഒന്നിലധികം വിപണികളില്‍ അതിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കമ്പനിക്ക് 1,337.76 കോടി രൂപ പിഴ ചുമത്തുകയും അന്യായമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാന്‍് ഉത്തരവിടുകയും ചെയ്തിരുന്നു.