250 കോടി രൂപ അറ്റാദായം നേടി കരൂര്‍ വൈശ്യ ബാങ്ക്
ഡെല്‍ഹി: സ്വകാര്യമേഖലാ ബാങ്കായ കരൂര്‍ വൈശ്യ ബാങ്കിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 52 ശതമാനം വര്‍ധിച്ച് 250 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 165 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 1,821.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,562.61 കോടി രൂപയായിരുന്നു മൊത്തം വരുമാനം. അറ്റ പലിശ വരുമാനം അവലോകന പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 831 കോടി രൂപയായി. മൊത്ത […]
ഡെല്‍ഹി: സ്വകാര്യമേഖലാ ബാങ്കായ കരൂര്‍ വൈശ്യ ബാങ്കിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 52 ശതമാനം വര്‍ധിച്ച് 250 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 165 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 1,821.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,562.61 കോടി രൂപയായിരുന്നു മൊത്തം വരുമാനം. അറ്റ പലിശ വരുമാനം അവലോകന പാദത്തില്‍ 21 ശതമാനം വര്‍ധിച്ച് 831 കോടി രൂപയായി.
മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 സെപ്തംബര്‍ അവസാനത്തോടെ രേഖപ്പെടുത്തിയ 7.38 ശതമാനത്തില്‍ നിന്ന് 2022 സെപ്റ്റംബര്‍ അവസാനം 3.97 ശതമാനമായി കുറഞ്ഞതോടെ ബാങ്ക് വായ്പാ അനുപാതം മെച്ചപ്പെടുത്തി. മൊത്ത മൊത്ത നിഷ്‌ക്രിയ ആസ്തി 3,971.64 കോടിയില്‍ നിന്ന് 2,456.53 കോടി രൂപ കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 2.99 ശതമാനത്തില്‍ നിന്ന് (1,537.71 കോടി രൂപ) 1.36 ശതമാനമായി (818.72 കോടി രൂപ) കുറഞ്ഞുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കിട്ടാക്കടങ്ങളുടെ അനുപാതത്തില്‍ ഇടിവുണ്ടായിട്ടും അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന തുക മുന്‍ വര്‍ഷത്തെ 165.71 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 227.19 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 2021 സെപ്റ്റംബര്‍ പാദത്തിലെ 3.74 ശതമാനത്തില്‍ നിന്ന് 2022 സെപ്തംബര്‍ പാദത്തില്‍ 4.07 ശതമാനമായി. കൂടാതെ, വരുമാന അനുപാതം 55.68 ശതമാനത്തില്‍ നിന്ന് 46.16 ശതമാനമായി ഉയര്‍ന്നു. മൊത്തം വായ്പകള്‍ ഒരു വര്‍ഷം മുമ്പുള്ളതില്‍ നിന്ന് 16 ശതമാനം ഉയര്‍ന്ന് 65,660 കോടി രൂപയായി.