ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ പിന്തുണയുള്ള ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധനസമാഹരണത്തിനായി സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 2,000 കോടി മുതല്‍ 2,500 കോടി രൂപ വരെ ഐപിഒയിലൂടെ സമാഹരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 500 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും, പ്രൊമോട്ടറും വില്‍ക്കുന്ന ഓഹരിയുടമകളും വഴി 141,299,422 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ഓഫര്‍ ഫോര്‍ […]

Update: 2022-10-22 04:28 GMT

ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ പിന്തുണയുള്ള ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ധനസമാഹരണത്തിനായി സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 2,000 കോടി മുതല്‍ 2,500 കോടി രൂപ വരെ ഐപിഒയിലൂടെ സമാഹരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 500 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും, പ്രൊമോട്ടറും വില്‍ക്കുന്ന ഓഹരിയുടമകളും വഴി 141,299,422 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.

ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി, ബാങ്ക് ഓഫ് ബറോഡ 89,015,734 ഓഹരികള്‍ വില്‍ക്കും. കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ 39,227,273 ഓഹരികള്‍ വിറ്റഴിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 13,056,415 ഓഹരികള്‍ വിറ്റഴിക്കും.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡക്ക് ഈ കമ്പനിയില്‍ 65 ശതമാനം ഓഹരിയുണ്ട്. വാര്‍ബര്‍ഗ് പിന്‍കസ് അഫിലിയേറ്റ് കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 9 ശതമാനം ഓഹരിയുമുണ്ട്.

500 കോടി രൂപയുടെ പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കും. ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നേടിയ അറ്റ പ്രീമിയം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,900.94 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 27.80 ശതമാനം വര്‍ധിച്ച് 4,985.21 കോടി രൂപയായി.

2022 ജൂണ്‍ വരെ കമ്പനിക്ക് 1,634 വ്യക്തിഗത ഏജന്റുമാരും 21 കോര്‍പ്പറേറ്റ് ഏജന്റുമാരുമുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആംബിറ്റ്, ബിഎന്‍പി പാരിബാസ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ), ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

 

Tags:    

Similar News