ഗ്രാമീണ സാമ്പത്തിക സേവനത്തിന് ഐപിപിബി യും റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബും കൈകോര്‍ക്കുന്നു

  രാജ്യത്തെ വലിയൊരു വിഭാഗം ആളുകളിലേക്കു ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കും (ഐപിപിബി), റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബും (ആര്‍ബിഐ എച്ചും)സംയോജിച്ചു പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളിലൂടെ നൂതനമായ ഉല്‍പന്നങ്ങളും, ഓഫറുകളും രൂപകല്‍പന ചെയ്ത് എത്തിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഐപിപിബിയും ആര്‍ബിഐഎച്ചും തമ്മിലുള്ള സഹകരണം ഐപിപിബിയുടെ 'ഡിപ്പാര്‍ട്‌മെന്റ് ഓഫ് പോസ്റ്റ്' ഗ്രാമീണ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനും, ഗ്രാമീണ മേഖലയിലെ സാമ്പത്തിക സേവനങ്ങള്‍ എല്ലാ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കും. 100 കോടി […]

Update: 2022-10-20 01:26 GMT

 

രാജ്യത്തെ വലിയൊരു വിഭാഗം ആളുകളിലേക്കു ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കും (ഐപിപിബി), റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബും (ആര്‍ബിഐ എച്ചും)സംയോജിച്ചു പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളിലൂടെ നൂതനമായ ഉല്‍പന്നങ്ങളും, ഓഫറുകളും രൂപകല്‍പന ചെയ്ത് എത്തിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.

ഐപിപിബിയും ആര്‍ബിഐഎച്ചും തമ്മിലുള്ള സഹകരണം ഐപിപിബിയുടെ 'ഡിപ്പാര്‍ട്‌മെന്റ് ഓഫ് പോസ്റ്റ്' ഗ്രാമീണ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നതിനും, ഗ്രാമീണ മേഖലയിലെ സാമ്പത്തിക സേവനങ്ങള്‍ എല്ലാ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കും.

100 കോടി ഇന്ത്യക്കാര്‍ക്ക് സമഗ്രവും ഉപഭോക്തൃ കേന്ദ്രീകൃതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും ഫിസിക്കല്‍ നെറ്റ്വര്‍ക്കും പ്രയോജനപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

Tags:    

Similar News