എച്ച്ഡിഎഫ്‌സി എഎംസി: ലാഭം 6% ഉയര്‍ന്ന് 364 കോടി രൂപയായി

ഡെല്‍ഹി: എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ (പിഎടി) 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 364.1 കോടി രൂപയുടെ ലാഭമാണ് കമ്പനിയ്ക്ക് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 344.5 കോടി രൂപയായിരുന്നു ലാഭം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 7 ശതമാനം ഉയര്‍ന്ന് 648.9 കോടി രൂപയായി. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായ എച്ച്ഡിഎഫ്‌സി എഎംസിക്ക് ഇക്വിറ്റിയിലും സ്ഥിരവരുമാനത്തിലും ഉടനീളം വിവധ അസറ്റ് […]

Update: 2022-10-20 01:38 GMT

ഡെല്‍ഹി: എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ (പിഎടി) 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 364.1 കോടി രൂപയുടെ ലാഭമാണ് കമ്പനിയ്ക്ക് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 344.5 കോടി രൂപയായിരുന്നു ലാഭം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 7 ശതമാനം ഉയര്‍ന്ന് 648.9 കോടി രൂപയായി.

എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായ എച്ച്ഡിഎഫ്‌സി എഎംസിക്ക് ഇക്വിറ്റിയിലും സ്ഥിരവരുമാനത്തിലും ഉടനീളം വിവധ അസറ്റ് ക്ലാസ് മിക്സ് ഉണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ ഫണ്ട് ഹൗസിന് കീഴിലുള്ള ശരാശരി കൈകാര്യ ആസ്തി 4.29 ലക്ഷം കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 4.38 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.2 ശതമാനം ഇടിവ് ഇതില്‍ രേഖപ്പെടുത്തി.

Tags:    

Similar News