ഐസിഐസിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 55 % ഇടിഞ്ഞു

സെപ്റ്റംബര്‍ പാദത്തില്‍ ഐസിഐസി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പുതിയ ബിസിനസ്സിന്റെ പ്രീമിയത്തിനു 7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. കമ്പനിയുടെ അറ്റാദായം 199.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 445 കോടി രൂപയായിരുന്നു. കമ്പനിയുടെ പുതിയ ബിസിനസ്സിന്റെ പ്രീമിയം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 3,963 കോടി രൂപയില്‍ നിന്നും 7.3 വര്‍ധിച്ച് 4,253 കോടി രൂപയായി. കമ്പനിയുടെ വാര്‍ഷിക പ്രീമിയം ഇക്വിലാന്റ് (എപിഇ ) […]

Update: 2022-10-17 06:29 GMT

സെപ്റ്റംബര്‍ പാദത്തില്‍ ഐസിഐസി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പുതിയ ബിസിനസ്സിന്റെ പ്രീമിയത്തിനു 7 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.
കമ്പനിയുടെ അറ്റാദായം 199.5 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 445 കോടി രൂപയായിരുന്നു. കമ്പനിയുടെ പുതിയ ബിസിനസ്സിന്റെ പ്രീമിയം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 3,963 കോടി രൂപയില്‍ നിന്നും 7.3 വര്‍ധിച്ച് 4,253 കോടി രൂപയായി. കമ്പനിയുടെ വാര്‍ഷിക പ്രീമിയം ഇക്വിലാന്റ് (എപിഇ ) 32 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുതിയ ബിസ്സിനെസ്സ് പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 13.9 ശതമാനം വര്‍ധിച്ചു 7359 കോടി രൂപയായി. കമ്പനിയുടെ ലാഭക്ഷമത നിര്‍ണയിക്കുന്ന പുതിയ ബിസിനസ്സിന്റെ മൂല്യം (വിഎന്‍ബി) വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 25 ശതമാനം ഉയര്‍ന്നു 1,092 കോടി രൂപയായി. വിഎന്‍ബിയുടെ മാര്‍ജിന്‍ 27.3 ശതമാനത്തില്‍ നിന്നും 31 ശതമാനമായി.

Tags:    

Similar News