ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം ഇരട്ടിച്ച് 535 കോടിയായി
ഡെല്‍ഹി: 2022 സെപ്തംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (ബിഒഎം) അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 535 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 264 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 4,317 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,039 കോടി രൂപയായിരുന്നു. 2022 സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 5.56 ശതമാനത്തില്‍ […]
ഡെല്‍ഹി: 2022 സെപ്തംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (ബിഒഎം) അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 535 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 264 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 4,317 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,039 കോടി രൂപയായിരുന്നു.
2022 സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 5.56 ശതമാനത്തില്‍ നിന്ന് 3.40 ശതമാനമായി കുറഞ്ഞു. അതുപോലെ അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിലെ 1.73 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായി കുറഞ്ഞു.