87 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി എസിസി സിമന്റ്

ഡെല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ എസിസി 2022 സെപ്റ്റംബര്‍ പാദത്തില്‍ 87.32 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം രേഖപ്പെടുത്തി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 450.21 കോടി രൂപ ലാഭം നേടിയതായി എസിസി ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 3,812.31 കോടി രൂപയില്‍ നിന്ന് 4,057.08 കോടി രൂപയായി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എസിസിയുടെ മൊത്തം ചെലവ് […]

Update: 2022-10-17 06:42 GMT

ഡെല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ എസിസി 2022 സെപ്റ്റംബര്‍ പാദത്തില്‍ 87.32 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം രേഖപ്പെടുത്തി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 450.21 കോടി രൂപ ലാഭം നേടിയതായി എസിസി ബിഎസ്ഇ ഫയലിംഗില്‍ അറിയിച്ചു.

അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 3,812.31 കോടി രൂപയില്‍ നിന്ന് 4,057.08 കോടി രൂപയായി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എസിസിയുടെ മൊത്തം ചെലവ് 2022 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 4,162.13 കോടി രൂപയായിരുന്നു.

Tags:    

Similar News