സ്പോർട്ട്സ് ഉത്പന്നങ്ങൾ വിൽക്കാൻ എൻബിഎയുമായി കൈ കോര്‍ത്ത് റിലയന്‍സ് റീട്ടെയില്‍
ഡെല്‍ഹി: ആഗോള കായിക സംഘടനയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ സ്റ്റോറുകളില്‍ വില്‍ക്കാന്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷനുമായി (എന്‍ബിഎ) കരാറില്‍ ഏര്‍പ്പെട്ടതായി റിലയന്‍സ് റീട്ടെയില്‍ അറിയിച്ചു. സഹകരണത്തിന്റെ ഭാഗമായി റിലയന്‍സ് റീട്ടെയില്‍ എന്‍ബിഎ ടീമിന്റെയും ലീഗ്-ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണി ഇന്ത്യയിലെ ആരാധകര്‍ക്കായി അവതരിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ആക്സസറികള്‍, ബാക്ക്-ടു-സ്‌കൂള്‍ ഇനങ്ങള്‍ എന്നിവ എന്‍ബിഎ ബ്രാന്‍ഡഡ് ചരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്. റിലയന്‍സ് […]
ഡെല്‍ഹി: ആഗോള കായിക സംഘടനയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെ സ്റ്റോറുകളില്‍ വില്‍ക്കാന്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷനുമായി (എന്‍ബിഎ) കരാറില്‍ ഏര്‍പ്പെട്ടതായി റിലയന്‍സ് റീട്ടെയില്‍ അറിയിച്ചു. സഹകരണത്തിന്റെ ഭാഗമായി റിലയന്‍സ് റീട്ടെയില്‍ എന്‍ബിഎ ടീമിന്റെയും ലീഗ്-ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണി ഇന്ത്യയിലെ ആരാധകര്‍ക്കായി അവതരിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ആക്സസറികള്‍, ബാക്ക്-ടു-സ്‌കൂള്‍ ഇനങ്ങള്‍ എന്നിവ എന്‍ബിഎ ബ്രാന്‍ഡഡ് ചരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
റിലയന്‍സ് റീട്ടെയിലുമായുള്ള സഹകരണം ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് എന്‍ബിഎ ഇന്റര്‍നാഷണല്‍ ലൈസന്‍സിങ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മില്‍മാന്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള എന്‍ബിഎ ആരാധകരുടെ ലക്ഷ്യസ്ഥാനം റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍ ആണെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് റീട്ടെയിലിന്റെ ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ വിഭാഗം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
വടക്കേ അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌കറ്റ്ബോള്‍ ലീഗാണ് നാഷണല്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍. 30 ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ലീഗ് യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും പ്രധാന പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകളിലൊന്നാണ്.