ഡിസംബര്‍ 31 വരെ ടിആര്‍ക്യു പ്രകാരം യുഎസിലേക്ക് പഞ്ചസാര കയറ്റുമതി ചെയ്യാം

ഡെല്‍ഹി: 2022 ഡിസംബര്‍ 31 വരെ താരിഫ്-റേറ്റ് ക്വാട്ട (ടിആര്‍ക്യു) പ്രകാരം യുഎസിലേക്ക് നിശ്ചിത അളവില്‍ അസംസ്‌കൃത പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്. താരതമ്യേന കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന അളവാണ് താരിഫ്-റേറ്റ് ക്വാട്ട. ഈ നിശ്ചിത ക്വാട്ടയുടെ പരിധി കഴിഞ്ഞാല്‍ അധിക ഷിപ്പ്‌മെന്റുകള്‍ക്ക് ഉയര്‍ന്ന താരിഫ് ബാധകമാണ്. മെയ് മാസം യുഎസിലേക്ക് ടിആര്‍ക്യു […]

Update: 2022-10-12 05:47 GMT

ഡെല്‍ഹി: 2022 ഡിസംബര്‍ 31 വരെ താരിഫ്-റേറ്റ് ക്വാട്ട (ടിആര്‍ക്യു) പ്രകാരം യുഎസിലേക്ക് നിശ്ചിത അളവില്‍ അസംസ്‌കൃത പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്. താരതമ്യേന കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന അളവാണ് താരിഫ്-റേറ്റ് ക്വാട്ട. ഈ നിശ്ചിത ക്വാട്ടയുടെ പരിധി കഴിഞ്ഞാല്‍ അധിക ഷിപ്പ്‌മെന്റുകള്‍ക്ക് ഉയര്‍ന്ന താരിഫ് ബാധകമാണ്.

മെയ് മാസം യുഎസിലേക്ക് ടിആര്‍ക്യു പ്രകാരം 2,051 ടണ്‍ അസംസ്‌കൃത പഞ്ചസാരയുടെ അധിക കയറ്റുമതി സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ 2022 സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ യുഎസിലേക്കുള്ള മൊത്തം പഞ്ചസാര കയറ്റുമതി 10,475 ടണ്ണായി.

ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉത്പാദകരും ഉപഭോക്താവുമായ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയനുമായി പഞ്ചസാര കയറ്റുമതിക്ക് മുന്‍ഗണനാ ക്വാട്ട കരാറുണ്ട്.

Tags:    

Similar News