ആഗോളതകർച്ചയിൽ ഭാഗമായി സൂചികകൾ; നിഫ്റ്റി 7,000-നു താഴെ

മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപ വിറ്റഴിക്കലിനും ഇടയില്‍ വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്നു 56,788.81 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്നു 16,887.35 യിലും ക്ലോസ് ചെയ്തു.. എൻഎസ്ഇ-യിൽ 42 ഓഹരികൾ ഇടിഞ്ഞപ്പോൾ 8 എണ്ണം മാത്രമാണ് നേട്ടത്തിൽ അവസാനിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി […]

Update: 2022-10-03 04:44 GMT

മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപ വിറ്റഴിക്കലിനും ഇടയില്‍ വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്നു 56,788.81 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്നു 16,887.35 യിലും ക്ലോസ് ചെയ്തു..

എൻഎസ്ഇ-യിൽ 42 ഓഹരികൾ ഇടിഞ്ഞപ്പോൾ 8 എണ്ണം മാത്രമാണ് നേട്ടത്തിൽ അവസാനിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവ നഷ്ടം നേരിട്ടപ്പോൾ ഡോ. റെഡ്‌ഡിസ്‌, സിപ്ല, എന്‍ടിപിസി, ഭാരതി, ഡിവിസ് ലാബ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിൽ അവസാനിച്ചു.

ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവ താഴ്ന്ന നിലയിലാണ്. അതേസമയം ജപ്പാൻ നിക്കേ മാത്രം മുന്നേറി.

വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലായിരുന്നു.

Tags:    

Similar News