ഒമേഗ സെയ്കി, 'പോര്‍ട്ടറി'ന് 5,000 ഇലക്ട്രിക് ഓട്ടോകള്‍ കൈമാറും
ഒമേഗ സെയ്കി മൊബിലിറ്റി, പ്രമുഖ ലോജിസ്റ്റിക് ഓപ്പറേറ്ററായ പോര്‍ട്ടറിനു 5,000 ഇലക്ട്രിക്ക് ഓട്ടോകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷത്തോടെ വാഹനങ്ങള്‍ വിതരണം ചെയ്യും. പോര്‍ട്ടറിനു നിലവില്‍ 1,000 ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് 5 മടങ്ങ് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ മുഖേന ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഡിമാന്‍ഡും വര്‍ധിച്ചിരിക്കുകയാണ്. പോര്‍ട്ടറുമായുള്ള സഹകരണം, ഈ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് […]
ഒമേഗ സെയ്കി മൊബിലിറ്റി, പ്രമുഖ ലോജിസ്റ്റിക് ഓപ്പറേറ്ററായ പോര്‍ട്ടറിനു 5,000 ഇലക്ട്രിക്ക് ഓട്ടോകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷത്തോടെ വാഹനങ്ങള്‍ വിതരണം ചെയ്യും. പോര്‍ട്ടറിനു നിലവില്‍ 1,000 ഇലക്ട്രിക് വാഹനങ്ങളാണ് ഉള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് 5 മടങ്ങ് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ മുഖേന ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഡിമാന്‍ഡും വര്‍ധിച്ചിരിക്കുകയാണ്. പോര്‍ട്ടറുമായുള്ള സഹകരണം, ഈ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
രാജ്യത്ത് ഉത്സവസീസണ്‍ ആരംഭിച്ചത് പ്രമാണിച്ച് ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെ വില്പന വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ല്‍ ഇരു ചക്ര, മുച്ചക്ര, ഇലക്ട്രിക് വാഹനങ്ങളില്‍ 200 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പോര്‍ട്ടറുമായുള്ള സഹകരണം ഇതില്‍ നിര്‍ണായകമാകുമെന്നും ഒമേഗ സെയ്ക്കി മൊബിലിറ്റിയുടെ ചെയര്‍മാന്‍ ഉദയ് നരംഗ് പറഞ്ഞു.