ഓഗസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ $995 മില്യണ്‍ വിസി ഫണ്ടിംഗ് സമാഹരിച്ചു
ഡെല്‍ഹി: ഓഗസ്റ്റില്‍ 128 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 995 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടിംഗ് സമാഹരിച്ചതായി ഗ്ലോബല്‍ ഡാറ്റ അറിയിച്ചു. ഓഗസ്റ്റില്‍ സമാഹരിച്ച ഫണ്ട് മുന്‍ മാസത്തേക്കാള്‍ 9.7 ശതമാനം കൂടുതലാണെന്ന് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് തുക ഇപ്പോഴും ജൂലൈയിലെ പോലെ 1 ബില്യണ്‍ യുഎസ് ഡോളറില്‍ താഴെയാണെങ്കിലും, ഇടപാടിന്റെ അളവില്‍ 2.3 ശതമാനം ഇടിവുണ്ടായിട്ടും ധനസമാഹരണത്തിലെ ഇടിവ് മാറ്റാന്‍ […]
ഡെല്‍ഹി: ഓഗസ്റ്റില്‍ 128 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 995 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടിംഗ് സമാഹരിച്ചതായി ഗ്ലോബല്‍ ഡാറ്റ അറിയിച്ചു.
ഓഗസ്റ്റില്‍ സമാഹരിച്ച ഫണ്ട് മുന്‍ മാസത്തേക്കാള്‍ 9.7 ശതമാനം കൂടുതലാണെന്ന് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മൊത്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് തുക ഇപ്പോഴും ജൂലൈയിലെ പോലെ 1 ബില്യണ്‍ യുഎസ് ഡോളറില്‍ താഴെയാണെങ്കിലും, ഇടപാടിന്റെ അളവില്‍ 2.3 ശതമാനം ഇടിവുണ്ടായിട്ടും ധനസമാഹരണത്തിലെ ഇടിവ് മാറ്റാന്‍ ഓഗസ്റ്റിന് കഴിഞ്ഞതായി ഗ്ലോബല്‍ ഡാറ്റ അറിയിച്ചു.
യുഎസും യുകെയും പോലുള്ള മറ്റ് പ്രധാന ആഗോള വിപണികളിലെ ധനസമാഹരണം ഇടിഞ്ഞ സമയത്താണ് ഈ വളര്‍ച്ച.
2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 1,239 വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ഡീലുകള്‍ ഇന്ത്യ കണ്ടതായി ഗ്ലോബല്‍ ഡാറ്റ വെളിപ്പെടുത്തി. അതേസമയം ഫണ്ടിംഗ് മൂല്യം കഴിഞ്ഞ വര്‍ഷം 17.7 ബില്യണ്‍ ഡോളറായിരുന്നു.
സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു സാധിച്ചു.