അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതിന്റെ ബഹുമതി ജനങ്ങള്‍ക്ക് : ധനമന്ത്രി

ഡെല്‍ഹി: ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നത് വലിയൊരു നേട്ടമെന്ന് കരുതാനാകില്ലെന്നും ഈ മാറ്റത്തിന്റെ ബഹുമതി രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിസിനസ് ലൈന്‍ ചെയ്ഞ്ച് മേക്കര്‍ അവാര്‍ഡ്‌സ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐഎംഎഫ് അടുത്തിടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഇപ്പോള്‍ യുഎസ്, […]

Update: 2022-09-09 23:33 GMT

ഡെല്‍ഹി: ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നത് വലിയൊരു നേട്ടമെന്ന് കരുതാനാകില്ലെന്നും ഈ മാറ്റത്തിന്റെ ബഹുമതി രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിസിനസ് ലൈന്‍ ചെയ്ഞ്ച് മേക്കര്‍ അവാര്‍ഡ്‌സ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐഎംഎഫ് അടുത്തിടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഇപ്പോള്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിയാണ് ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

ഈ 10 വര്‍ഷത്തിനിടയിലാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടെന്നും എല്ലാം നിലച്ച അവസ്ഥയില്‍ എത്തിയിരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിന് ശേഷമുള്ള വീണ്ടെടുക്കല്‍ പ്രക്രിയയെ പറ്റി ഇപ്പോഴും ചോദ്യങ്ങളുയരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

"വലിയ സമ്പദ്വ്യവസ്ഥകളുമായി താരതമ്യം ചെയ്താല്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഈ വീണ്ടെടുക്കല്‍ പ്രക്രിയ ഇപ്പോഴും ഞങ്ങളെ നിലനിര്‍ത്തുന്നു എന്നതാണ് വസ്തുത,' മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്വേഷം കലര്‍ന്ന പ്രചരണങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News