യുപിഐ ഇടപാട് കുതിക്കുന്നു, ആഗസ്റ്റിലേത് 10.73 ലക്ഷം കോടി രൂപ

  ഡെല്‍ഹി:ആഗസ്റ്റില്‍ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടന്ന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍നുകളുടെ ആകെ മൂല്യം 10.73 കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇത് 10.63 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ഓഗസ്റ്റില്‍ മാത്രം 657 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ജൂലൈയില്‍ ഇത് 628 കോടിയായിരുന്നുവെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്ത് വിട്ട് റിപ്പോര്‍ട്ടിലുണ്ട്. ജൂണില്‍ 586 കോടി ഇടപാടുകളാണ് നടന്നതെന്നും ഇവയുടെ ആകെ മൂല്യം 10.14 ലക്ഷം കോടി […]

Update: 2022-09-01 04:32 GMT

 

ഡെല്‍ഹി:ആഗസ്റ്റില്‍ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടന്ന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍നുകളുടെ ആകെ മൂല്യം 10.73 കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇത് 10.63 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ഓഗസ്റ്റില്‍ മാത്രം 657 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ജൂലൈയില്‍ ഇത് 628 കോടിയായിരുന്നുവെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്ത് വിട്ട് റിപ്പോര്‍ട്ടിലുണ്ട്. ജൂണില്‍ 586 കോടി ഇടപാടുകളാണ് നടന്നതെന്നും ഇവയുടെ ആകെ മൂല്യം 10.14 ലക്ഷം കോടി രൂപയായിരിന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസിലൂടെ (ഐഎംപിഎസ്) ഓഗസ്റ്റ് മാസം 4.46 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകള്‍ നടന്നുവെന്നും ഇവയിലാകെ 46.69 കോടി ഇടപാടുകളാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് ഏതാനും ആഴ്ച്ച മുന്‍പാണ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യം നല്‍കുന്ന ഒന്നാണ്. കൂടാതെ ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും ഉറപ്പാക്കുന്നു. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടു.

ആഗസ്റ്റ് മാസം ആദ്യം പുറത്തിറക്കിയ ആര്‍ബിഐ ചര്‍ച്ചാ പേപ്പറില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ യുപിഐ ഐഎംപിഎസ് പോലെയാണെന്നും അതിനാല്‍ യുപിഐയിലെ ഇടപാടുകള്‍ക്ക് ഐഎംപിഎസിലെ നിരക്കുകള്‍ക്ക് സമാനമായിരിക്കണമെന്നുമുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്തുന്നതിന് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Similar News