ടാക്കോ ബെല്‍ ഇന്ത്യയിൽ 100 റെസ്റ്റോറന്റുകൾ തുറക്കും

കൊച്ചി: മെക്‌സിക്കന്‍ രുചികളിലധിഷ്ഠിത വിഭവങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ടാക്കോ ബെല്‍ റസ്റ്റോറന്റിന് ഇന്ത്യയില്‍ പുതിയ 100 സ്റ്റോറുകള്‍. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ മൂന്നു ദിവസത്തേയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 100 രൂപ വിലയ്ക്ക് ടൊബാക്കോയുടെ പ്രത്യേക വിഭവങ്ങള്‍ ആസ്വദിക്കാനാകും. ടാക്കോ ബെല്ലിന്റെ ആപ്പ് ഉള്‍പ്പെടെ ഡൈന്‍-ഇന്‍, ടേക്ക് എവേ, ഡെലിവറി ചാനലുകളില്‍ ഓഫര്‍ ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും നേടാനാകും. രാജ്യത്ത് ടാക്കോ ബെല്ലിന്റെ സ്വീകാര്യത അതിവേഗം വര്‍ധിച്ചു […]

Update: 2022-08-31 05:07 GMT
കൊച്ചി: മെക്‌സിക്കന്‍ രുചികളിലധിഷ്ഠിത വിഭവങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ടാക്കോ ബെല്‍ റസ്റ്റോറന്റിന് ഇന്ത്യയില്‍ പുതിയ 100 സ്റ്റോറുകള്‍. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ മൂന്നു ദിവസത്തേയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ 100 രൂപ വിലയ്ക്ക് ടൊബാക്കോയുടെ പ്രത്യേക വിഭവങ്ങള്‍ ആസ്വദിക്കാനാകും. ടാക്കോ ബെല്ലിന്റെ ആപ്പ് ഉള്‍പ്പെടെ ഡൈന്‍-ഇന്‍, ടേക്ക് എവേ, ഡെലിവറി ചാനലുകളില്‍ ഓഫര്‍ ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും നേടാനാകും.
രാജ്യത്ത് ടാക്കോ ബെല്ലിന്റെ സ്വീകാര്യത അതിവേഗം വര്‍ധിച്ചു വരികയാണ്. ടാക്കോ ബെല്‍ ഇന്റര്‍നാഷണലിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി ഇന്ത്യ മാറി.
'നിലവില്‍ ഓരോ 80 മണിക്കൂറിലും ഒരു പുതിയ സ്റ്റോര്‍ തുറക്കുകപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 600 സ്റ്റോറുകള്‍ എന്ന ഞങ്ങളുടെ അടുത്ത ലക്ഷ്യത്തിലെത്താന്‍ തീവ്ര പരിശ്രമത്തിലാണ് കമ്പനിയെന്ന് ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.
വ്യത്യസ്തമായ ടാക്കോ ബെല്‍ രുചികള്‍ രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 600 റസ്റ്റോറന്റുകള്‍ തുറക്കാന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നുവെന്ന് ടാക്കോ ബെല്‍ എപിഎസിയുടെ മാനേജിംഗ് ഡയറക്ടര്‍ അങ്കുഷ് തുലി പറഞ്ഞു.
അമേരിക്കയില്‍ 1962 ലാണ് ടാക്കോ ബെല്‍ ആരംഭിച്ചത്.

Similar News