യുഎസ്എഫ്ഡിഎ അംഗീകാരം: യൂണികെം ലബോറട്ടറീസിന്റെ ഓഹരികൾ മുന്നേറി
യൂണികെം ലബോറട്ടറീസിന്റെ ഓഹരികൾ ചൊവ്വാഴ്ച വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. കമ്പനിയുടെ, 200 മില്ലി ഗ്രാമിന്റെ കാർബമാസേപിൻ ടാബ്ലെറ്റ്സിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് അപ്ലിക്കേഷൻ (എഎൻഡിഎ) അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. യുഎസ് വിപണികളിൽ വ്യാപാരത്തിന് അനുമതി ലഭിച്ച ഈ ഉത്പന്നം, നൊവാർട്ടീസ് ഫാർമസ്യൂട്ടിക്കൽസിന്റെ 'ടെഗ്രിറ്റോൾ ടാബ്‌ലെറ്റ് 200 എം ജി' യുടെ ജെനറിക്ക് പതിപ്പാണ്. മുഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലുള്ള ട്രൈജെമിനൽ ന്യൂറാൽജിയ രോഗത്തിന്റെ […]
യൂണികെം ലബോറട്ടറീസിന്റെ ഓഹരികൾ ചൊവ്വാഴ്ച വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്നു. കമ്പനിയുടെ, 200 മില്ലി ഗ്രാമിന്റെ കാർബമാസേപിൻ ടാബ്ലെറ്റ്സിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് അപ്ലിക്കേഷൻ (എഎൻഡിഎ) അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. യുഎസ് വിപണികളിൽ വ്യാപാരത്തിന് അനുമതി ലഭിച്ച ഈ ഉത്പന്നം, നൊവാർട്ടീസ് ഫാർമസ്യൂട്ടിക്കൽസിന്റെ 'ടെഗ്രിറ്റോൾ ടാബ്‌ലെറ്റ് 200 എം ജി' യുടെ ജെനറിക്ക് പതിപ്പാണ്.
മുഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലുള്ള ട്രൈജെമിനൽ ന്യൂറാൽജിയ രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഗോവയിലുള്ള ലബോറട്ടറിയിൽ നിന്നും ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും. ഓഹരി ഇന്നലെ 299 രൂപ വരെ ഉയർന്നു. ഒടുവിൽ, 4.07 ശതമാനം നേട്ടത്തിൽ 296.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.