ബാങ്ക് വായ്പാ വിതരണത്തില്‍ 14.52% വര്‍ധന

മുംബൈ: രാജ്യത്തെ ബാങ്ക് വായ്പാ വിതരണം 14.52 ശതമാനം ഉയര്‍ന്ന് 123.69 ലക്ഷം കോടി രൂപയായതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കുള്ള നിക്ഷേപം 9.14 ശതമാനം ഉയര്‍ന്ന് 169.72 ലക്ഷം കോടി രൂപയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂലൈ 29ന് അവസാനിച്ച വാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് അവസാനിച്ച വാരത്തെ കണക്കുകള്‍ പ്രകാരം 108 ലക്ഷം കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. അക്കാലയളവില്‍ 155.49 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി എത്തിയത്. ബാങ്കുകളിലെ ഔട്ട്സോഴ്സിംഗ് […]

Update: 2022-08-11 05:19 GMT
മുംബൈ: രാജ്യത്തെ ബാങ്ക് വായ്പാ വിതരണം 14.52 ശതമാനം ഉയര്‍ന്ന് 123.69 ലക്ഷം കോടി രൂപയായതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കുള്ള നിക്ഷേപം 9.14 ശതമാനം ഉയര്‍ന്ന് 169.72 ലക്ഷം കോടി രൂപയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂലൈ 29ന് അവസാനിച്ച വാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് അവസാനിച്ച വാരത്തെ കണക്കുകള്‍ പ്രകാരം 108 ലക്ഷം കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. അക്കാലയളവില്‍ 155.49 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി എത്തിയത്.
ബാങ്കുകളിലെ ഔട്ട്സോഴ്സിംഗ് ബിസിനസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥിരനിക്ഷേപങ്ങളുടെ ബുക്കിംഗ്, ബൈ നൗ പേ ലേറ്റര്‍ സംബന്ധിച്ച അനുമതി, ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ബോര്‍ഡിംഗ് തുടങ്ങിയ സേവനങ്ങളൊക്കെ നല്‍കുന്നതിന് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ ഔട്ട്സോഴ്സിംഗ് നടത്താറുണ്ട്. ഇത്തരം ഔട്ട്സോഴ്സിംഗുമായി ബന്ധപ്പെട്ട് ദുരുപയോഗങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ കൂടിയാണ് പ്രത്യേക ചട്ടമൊരുക്കുന്നത്.
Tags:    

Similar News