സോഷ്യൽ മീഡിയ വ്യാജൻമാരിൽ നിന്ന് സംരക്ഷണം വേണം
തെറ്റായ വിവരങ്ങൾ നൽകുന്ന വ്യാജ സോഷ്യൽ മീഡിയ ബ്ലോഗേഴ്സിൽ നിന്ന് ഓൺലൈൻ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇത്തരം ആളുകളെ നിർദിഷ്ട ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്, ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജേർ, സർക്കാർ നടത്തുന്നുണ്ട്. ഇത്തരം അവലോകനങ്ങൾ ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുകയും, അവർ ചെലവാക്കുന്നതിനുള്ള ശരിയായ മൂല്യം ലഭിക്കാതെ വരികയും ചെയുന്നു. നിലവിലെ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് വാങ്ങുന്ന പ്രവണത അനുദിനം വർധിച്ചു വരികയാണെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും അവലോകനങ്ങളും റേറ്റിംഗുകളും ഉപഭോക്താക്കളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും സിഎഐടി […]
തെറ്റായ വിവരങ്ങൾ നൽകുന്ന വ്യാജ സോഷ്യൽ മീഡിയ ബ്ലോഗേഴ്സിൽ നിന്ന് ഓൺലൈൻ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇത്തരം ആളുകളെ നിർദിഷ്ട ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്, ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജേർ, സർക്കാർ നടത്തുന്നുണ്ട്. ഇത്തരം അവലോകനങ്ങൾ ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുകയും, അവർ ചെലവാക്കുന്നതിനുള്ള ശരിയായ മൂല്യം ലഭിക്കാതെ വരികയും ചെയുന്നു. നിലവിലെ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് വാങ്ങുന്ന പ്രവണത അനുദിനം വർധിച്ചു വരികയാണെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും അവലോകനങ്ങളും റേറ്റിംഗുകളും ഉപഭോക്താക്കളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ അഭിപ്രായപ്പെട്ടു.