ഓറിയന്റ് സിമൻറ്സ്, വരുമാനം ഉയർന്നു, അറ്റാദായം ഇടിഞ്ഞു
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ സികെ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഓറിയന്റ് സിമന്റ്സിൻറെ അറ്റാദായം 58.17 ശതമാനം ഇടിഞ്ഞ് 37.41 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 89.45 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം അവലോകന പാദത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 3.33 ശതമാനം ഉയര്‍ന്ന് 713.93 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 690.90 കോടി രൂപയായിരുന്നു. ഓറിയന്റ് സിമന്റ്സിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷം ജൂണ്‍ […]
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ സികെ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഓറിയന്റ് സിമന്റ്സിൻറെ അറ്റാദായം 58.17 ശതമാനം ഇടിഞ്ഞ് 37.41 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 89.45 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം
അവലോകന പാദത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 3.33 ശതമാനം ഉയര്‍ന്ന് 713.93 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 690.90 കോടി രൂപയായിരുന്നു. ഓറിയന്റ് സിമന്റ്സിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 555.87 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് അവലോകന പാദത്തില്‍ 656.05 കോടി രൂപയായി.