ഇഐഎച്ച് ലിമിറ്റഡ്, അറ്റാദായം 65.86 കോടി

ഒബ്റോയ് ഗ്രൂപ്പിന്റെ ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തുന്ന ഇ ഐ എച്ച് ലിമിറ്റഡിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 65.86 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനി 114.25 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇ ഐ എച്ചിന്റെ വരുമാനം നാലു മടങ്ങ് വര്‍ധിച്ച് 394.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 95.24 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് […]

Update: 2022-07-28 05:03 GMT

ഒബ്റോയ് ഗ്രൂപ്പിന്റെ ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തുന്ന ഇ ഐ എച്ച് ലിമിറ്റഡിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 65.86 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനി 114.25 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇ ഐ എച്ചിന്റെ വരുമാനം നാലു മടങ്ങ് വര്‍ധിച്ച് 394.29 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 95.24 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 43.44 വര്‍ധിച്ച് 334.63 കോടി രൂപയായി. ഇ ഐ എച്ചിന്റെ ഓഹരികള്‍ ബുധനാഴ്ച ബിഎസഇയില്‍ 149.60 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്.

 

Tags:    

Similar News