ചിപ്പ് ക്ഷാമം, ബജാജ് ഓട്ടോയുടെ ലാഭം 1,163 കോടിയായി കുറഞ്ഞു
ഡെല്‍ഹി: ചിപ്പ് ക്ഷാമം വില്‍പ്പനയെ ബാധിച്ചതിനാല്‍ 2022-23 ജൂണ്‍ പാദത്തില്‍ ബജാജ് ഓട്ടോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ ഇടിവോടെ 1,163 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,170 രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7,386 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 8,005 കോടി രൂപയിലേക്ക് ഉയര്‍ന്നു. കമ്പനിയുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 10,06,014 യൂണിറ്റുകളില്‍ നിന്ന് 7 ശതമാനം […]
ഡെല്‍ഹി: ചിപ്പ് ക്ഷാമം വില്‍പ്പനയെ ബാധിച്ചതിനാല്‍ 2022-23 ജൂണ്‍ പാദത്തില്‍ ബജാജ് ഓട്ടോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ ഇടിവോടെ 1,163 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,170 രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7,386 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 8,005 കോടി രൂപയിലേക്ക് ഉയര്‍ന്നു.
കമ്പനിയുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 10,06,014 യൂണിറ്റുകളില്‍ നിന്ന് 7 ശതമാനം ഇടിഞ്ഞ് 9,33,646 യൂണിറ്റുകളായി. സെമികണ്ടക്ടറുകളുടെ ലഭ്യത കുറവ് ഈ പാദത്തിലെ വില്‍പ്പനയെ ഗണ്യമായി പരിമിതപ്പെടുത്തിയെന്നും എന്നിരുന്നാലും പുതിയ വിതരണ സ്രോതസ്സുകള്‍ വികസിപ്പിച്ചതിനാല്‍ പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവെന്നും ബജാജ് ഓട്ടോ പറഞ്ഞു