മേയില്‍ ഇഎസ്ഐയില്‍ ചേര്‍ന്നത് 14.93 ലക്ഷം പുതിയ അംഗങ്ങള്‍

ഡെല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ഡാറ്റാ പ്രകാരം ഇക്കഴിഞ്ഞ മേയില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്ഐസി) ഭാഗമായ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നത് 14.93 ലക്ഷം പുതിയ അംഗങ്ങള്‍. ഇഎസ് ഐ യില്‍ പുതിയ അംഗത്വം 2020-21 ല്‍ 1.15 കോടിയില്‍ നിന്ന് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20ല്‍ ഇത് 1.51 കോടിയും 2018-19ല്‍ 1.49 കോടിയുമായിരുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 ലക്ഷം പുതിയ […]

Update: 2022-07-25 06:30 GMT

ഡെല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ഡാറ്റാ പ്രകാരം ഇക്കഴിഞ്ഞ മേയില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്ഐസി) ഭാഗമായ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നത് 14.93 ലക്ഷം പുതിയ അംഗങ്ങള്‍.

ഇഎസ് ഐ യില്‍ പുതിയ അംഗത്വം 2020-21 ല്‍ 1.15 കോടിയില്‍ നിന്ന് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20ല്‍ ഇത് 1.51 കോടിയും 2018-19ല്‍ 1.49 കോടിയുമായിരുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 ലക്ഷം പുതിയ അംഗങ്ങളാണ് സ്‌കീമില്‍ ചേര്‍ന്നത്.

2017 സെപ്റ്റംബര്‍ മുതല്‍ 2022 മെയ് വരെ ഇഎസ്ഐയിലെ ആകെ അംഗത്വം 6.76 കോടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഎസ്ഐ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ പേറോള്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്‍എസ്ഒ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയിലെ അംഗത്വം ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 16.81 ലക്ഷമായി തുടര്‍ന്നു. 2017 സെപ്റ്റംബര്‍ മുതല്‍ ഇക്കഴിഞ്ഞ മെയ് വരെ ഏകദേശം 5.48 കോടി പുതിയ വരിക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

 

 

Tags:    

Similar News