കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ലാഭം 26% ഉയര്‍ന്ന് 2,071 കോടിയായി

 ഒന്നാം പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 26 ശതമാനം വര്‍ധിച്ച് 2,071 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,642 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,942 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം ഉയര്‍ന്ന് 4,697 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.92 ശതമാനമാണ്. കൊവിഡുമായി ബന്ധപ്പെട്ട പ്രൊവിഷന്‍സ് 482 […]

Update: 2022-07-23 04:15 GMT
ഒന്നാം പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 26 ശതമാനം വര്‍ധിച്ച് 2,071 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,642 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,942 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം ഉയര്‍ന്ന് 4,697 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.92 ശതമാനമാണ്.
കൊവിഡുമായി ബന്ധപ്പെട്ട പ്രൊവിഷന്‍സ് 482 കോടി രൂപയാണ്. ആര്‍ബിഐ പ്രഖ്യാപിച്ച കോവിഡ് റെസല്യൂഷന്‍ ഫ്രെയിംവര്‍ക്കിന് അനുസൃതമായി, ബാങ്കിന് സ്റ്റാന്‍ഡേര്‍ഡ് റീസ്ട്രക്ചര്‍ഡ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള കുടിശ്ശികയായ 379 കോടി രൂപ വായ്പകളുടെ 0.14 ശതമാനം വരും. എംഎസ്എംഇ റെസല്യൂഷന്‍ ചട്ടക്കൂടിന് കീഴില്‍, ബാങ്കിന് 697 കോടി രൂപ റീസ്ട്രക്ചര്‍ഡ് ഫണ്ട് അടിസ്ഥാനത്തിലുള്ള കുടിശ്ശികയുണ്ട്. ഇത് വായ്പകളുടെ 0.25 ശതമാനമായിരുന്നു. ജൂണ്‍ 30 വരെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.24 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനവുമാണ്.
2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ വായ്പകളുടെ ക്രെഡിറ്റ് ചെലവ് 16 ബിപിഎസ് ആയിരുന്നു. പ്രൊവിഷന്‍ കവറേജ് അനുപാതം 72.6 ശതമാനവും. വായ്പകളും ക്രെഡിറ്റ് സബ്സ്റ്റിറ്റിയൂട്ടുകളും ഉള്‍പ്പെടുന്ന ഉപഭോക്തൃ ആസ്തി ജൂണ്‍ 30 ലെ 2,35,340 കോടി രൂപയില്‍ നിന്ന് 29 ശതമാനം വര്‍ധിച്ച് 3,03,629 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,17,447 കോടി രൂപയായിരുന്നു. ഈ പാദത്തിലെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 58.1 ശതമാനമാണ്. ഈ പാദത്തിലെ ശരാശരി കറന്റ് ഡെപ്പോസിറ്റുകള്‍ 19 ശതമാനം വര്‍ധിച്ച് 55,081 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 46,341 കോടി രൂപയായിരുന്നു. അതേസമയം, കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,806 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതിക്ക് ശേഷമുള്ള ലാഭം 53 ശതമാനം ഉയര്‍ന്ന് 2,755 കോടി രൂപയായി.
Tags:    

Similar News