എച്ച്എഫ്സിഎല്‍ ലാഭം 42 % ഇടിഞ്ഞ് 53 കോടിയായി
ഫൈബര്‍ ഒപ്ടിക് കേബിള്‍ നിര്‍മാതാക്കളായ എച്ച്എഫ്സിഎല്ലിൻറെ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 41.76 ശതമാനം ഇടിവ്. ഇത് 53.1 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 91 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അവലോകന പാദത്തില്‍ കണ്‍സോളിഡേറ്റഡ് വരുമാനം 12.92 ശതമാനം ഇടിഞ്ഞ് 1,051 കോടി രൂപയായി. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ സാമ്പത്തിക വെല്ലുവിളികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 167 […]
ഫൈബര്‍ ഒപ്ടിക് കേബിള്‍ നിര്‍മാതാക്കളായ എച്ച്എഫ്സിഎല്ലിൻറെ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 41.76 ശതമാനം ഇടിവ്. ഇത് 53.1 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 91 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അവലോകന പാദത്തില്‍ കണ്‍സോളിഡേറ്റഡ് വരുമാനം 12.92 ശതമാനം ഇടിഞ്ഞ് 1,051 കോടി രൂപയായി.
കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ സാമ്പത്തിക വെല്ലുവിളികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 167 ശതമാനം കയറ്റുമതി വരുമാനത്തില്‍ ഉയര്‍ച്ചയോടെ മികച്ച സാമ്പത്തിക പ്രകടനം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞുവെന്ന് എച്ച്എഫ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര നഹാത്ത പ്രസ്താവനയില്‍ പറഞ്ഞു.
ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ 49 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 59 ശതമാനമായി ഉയര്‍ന്നു. ഇന്‍പുട്ട് ചെലവ് സമ്മര്‍ദ്ദം കുറയുകയും ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്തതിനാല്‍, മുന്‍ പാദത്തെ അപേക്ഷിച്ച് മൊത്ത മാര്‍ജിന്‍ അല്പം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.