പലിശ നിരക്കുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് : 11 വര്‍ഷത്തിനിടെ ആദ്യം
11 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പലിശ നിരക്ക് വര്‍ധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി). ജൂണില്‍ യൂറോപിലെ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നതിന് പിന്നാലെയാണ് ബാങ്കിന്റെ നീക്കം. പലിശ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് 2011ലാണ് ഇസിബി പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള ആഗോള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. എന്നിട്ടും പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല എന്ന് […]
11 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പലിശ നിരക്ക് വര്‍ധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി). ജൂണില്‍ യൂറോപിലെ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നതിന് പിന്നാലെയാണ് ബാങ്കിന്റെ നീക്കം. പലിശ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് 2011ലാണ് ഇസിബി പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്.
പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള ആഗോള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. എന്നിട്ടും പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാധിക്കുന്നില്ല എന്ന് കണ്ട് ഈ ബാങ്കുകള്‍ വീണ്ടും നിരക്കില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ഇസിബിയും പലിശ നിരക്ക് ഉയര്‍ത്തിയത്.
ഈ വര്‍ഷം രണ്ട് തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. പണപ്പെരുപ്പ സമ്മര്‍ദ്ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ മേയിലും ജൂണിലും റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. മെയ് ആദ്യ ആഴ്ച്ച നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്.
മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.4 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 50 ബേസിസ് പോയിന്റ് (.5 ശതമാനം) വര്‍ധന വരുത്തിയതോടെ ഇതും ഏതാണ്ട് ഇതേ നിലയില്‍ തന്നെ വായ്പാ പലിശയില്‍ പ്രതിഫലിക്കും. അതേസമയം റിപ്പോ വര്‍ധന നിക്ഷേപകര്‍ക്ക് ഗുണകരമാകും.
റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യ സൂചന എന്ന നിലയില്‍ ഓഹരി വിപണി നേരിയ തോതില്‍ ഇടിഞ്ഞു. മേയില്‍ അപ്രതീക്ഷിത നിക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.