ജൂണിൽ 25,295 കോടിയുടെ രത്ന, ആഭരണ കയറ്റുമതി

 ജൂണില്‍ ഇന്ത്യയിലെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 21.41 ശതമാനം ഉയര്‍ന്ന് 25,295.69 കോടി രൂപയായതായി ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) അറിയിച്ചു. 2021 ജൂണില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി 20,835.57 കോടി രൂപയായിരുന്നുവെന്ന് ജിജെഇപിസി പ്രസ്താവനയില്‍ പറഞ്ഞു. 2022 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കയറ്റുമതി 14.6 ശതമാനം ഉയര്‍ന്ന് 77,049.76 കോടി രൂപയായി. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 67,231.25 കോടി രൂപയായിരുന്നു. യു.എ.ഇ.യുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി സിഇപിഎയ്ക്ക് […]

Update: 2022-07-15 06:10 GMT
ജൂണില്‍ ഇന്ത്യയിലെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 21.41 ശതമാനം ഉയര്‍ന്ന് 25,295.69 കോടി രൂപയായതായി ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) അറിയിച്ചു. 2021 ജൂണില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി 20,835.57 കോടി രൂപയായിരുന്നുവെന്ന് ജിജെഇപിസി പ്രസ്താവനയില്‍ പറഞ്ഞു. 2022 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കയറ്റുമതി 14.6 ശതമാനം ഉയര്‍ന്ന് 77,049.76 കോടി രൂപയായി. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 67,231.25 കോടി രൂപയായിരുന്നു.
യു.എ.ഇ.യുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി സിഇപിഎയ്ക്ക് ശേഷം മിഡില്‍ ഈസ്റ്റിലേക്കുള്ള രത്‌ന, ആഭരണ കയറ്റുമതിയില്‍ മികച്ച മുന്നേറ്റമുണ്ടായെന്ന് ജിജെഇപിസി പ്രസ്താവനയില്‍ പറഞ്ഞു. മെയ് 1-ന് കരാര്‍ നടപ്പാക്കിയതിന് ശേഷം, യുഎഇയിലേക്കുള്ള സാധാരണ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 2022 മെയ് മാസത്തില്‍ 72 ശതമാനം വര്‍ധിച്ച് 1,048.40 കോടി രൂപയായി. മുന്‍ വര്‍ഷം മെയ് മാസം ഇത് 609.47 കോടി രൂപയായിരുന്നു. 2022 ജൂണില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 860.73 കോടി രൂപയില്‍ നിന്ന് 68.65 ശതമാനം വര്‍ധിച്ച് 1,451.58 കോടി രൂപയായും ഉയര്‍ന്നു.
2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ യുഎഇയിലേക്കുള്ള മൊത്തം രത്‌ന, ആഭരണ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 8,904.08 കോടി രൂപയില്‍ നിന്ന് 10.09 ശതമാനം വര്‍ധിച്ച് 9,802.72 കോടി രൂപയായി. 2021 ജൂണിലെ 14,510.48 കോടി രൂപയുമായി അപേക്ഷിച്ച് കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ കയറ്റുമതി ജൂണില്‍ 8.45 ശതമാനം വര്‍ധിച്ച് 15,737.26 കോടി രൂപയായി. 2021 ജൂണിലെ 4,171.06 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണാഭരണങ്ങളുടെ (പ്ലെയിന്‍, സ്റ്റഡ്ഡഡ്) മൊത്തം കയറ്റുമതി 35.25 ശതമാനം വര്‍ധിച്ച് 5,641.28 കോടി രൂപയായി.
അതുപോലെ, 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വെള്ളി ആഭരണങ്ങളുടെ അന്തിമമാകാത്ത കണക്കുകള്‍ അനുസരിച്ച് മൊത്ത കയറ്റുമതി 34.52 ശതമാനം വര്‍ധിച്ച് 6,258.23 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,652.37 കോടി രൂപയായിരുന്നു. അന്തിമമാകാത്ത കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നിറമുള്ള രത്‌നക്കല്ലുകളുടെ മൊത്ത കയറ്റുമതി 68.32 ശതമാനം വര്‍ധിച്ച് 767.03 കോടി രൂപയായി. ആദ്യ പാദത്തില്‍ പോളിഷ് ചെയ്ത ലാബ് ഗ്രൗണ്‍ ഡയമണ്ടുകളുടെ കയറ്റുമതി 91.24 ശതമാനം കുത്തനെ ഉയര്‍ന്ന് 3,669.09 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,918.59 കോടി രൂപയായിരുന്നു.
Tags:    

Similar News