ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ 34.5 ശതമാനം വര്‍ധന

ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ മുന്നേറ്റം തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം 67 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 125 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു. ചൈനീസ് കയറ്റുമതിയുടെ കുതിച്ചുചാട്ടം തുടരുന്നിതിനിടെ ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം 6,708 കോടി ഡോളറായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യ-ചൈന വ്യാപാരം 10,000 കോടി ഡോളര്‍ കടക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി […]

Update: 2022-07-15 01:47 GMT

ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതിയില്‍ മുന്നേറ്റം തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം 67 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 125 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു.

ചൈനീസ് കയറ്റുമതിയുടെ കുതിച്ചുചാട്ടം തുടരുന്നിതിനിടെ ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം 6,708 കോടി ഡോളറായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യ-ചൈന വ്യാപാരം 10,000 കോടി ഡോളര്‍ കടക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ധിച്ച് 5,751 കോടി ഡോളറായി ഉയര്‍ന്നപ്പോള്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 957 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 35.3 ശതമാനമാണ് ഇടിഞ്ഞത്.

അര്‍ദ്ധവര്‍ഷ വ്യാപാരക്കമ്മി 4,794 കോടി ഡോളറാണ്. കിഴക്കന്‍ ലഡാക്കിലെ സൈനിക പ്രതിസന്ധി നിലനിന്നപ്പോഴും കഴിഞ്ഞ വര്‍ഷം, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 12,500 കോടി ഡോളറിന്റെ റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 46.2 ശതമാനം ഉയര്‍ന്ന് 9,752 കോടി ഡോളറിലെത്തി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 2,814 കോടി ഡോളറായി. 2021-ല്‍ ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ 6938 കോടി ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായത്.

Tags:    

Similar News