ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ യുഎഇ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യുഎഇ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐ2യു2- ന് കീഴില്‍ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 2 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ നടത്തിയ ആദ്യ ഐ2യു2 വെര്‍ച്വല്‍ ഉച്ചകോടിക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പാദനം, […]
ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യുഎഇ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐ2യു2- ന് കീഴില്‍ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 2 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ നടത്തിയ ആദ്യ ഐ2യു2 വെര്‍ച്വല്‍ ഉച്ചകോടിക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യ വിതരണ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഫുഡ് പാര്‍ക്കുകളുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഇന്ത്യ ആവശ്യമായ ഭൂമി നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഈ നിക്ഷേപം വിളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും തെക്കന്‍ ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടാന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഐ2യു2 കൂട്ടായ്മ ഗുജറാത്തില്‍ 300 മെഗാവാട്ട് കാറ്റ്, സൗരോര്‍ജ്ജം എന്നിവ ഉള്‍ക്കൊള്ളുന്ന ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തിൻറെ ഊര്‍ജ്ജസ്വലതയും സംരംഭകത്വ മനോഭാവവും പ്രയോജനപ്പെടുത്തുകയാണ് ഐ2യു2 ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന് ഇസ്രായേല്‍, യുഎസ്, യുഎഇ എന്നീ നാല് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് ഐ2യു2 കൂട്ടായ്മയുടെ ആശയം രൂപപ്പെട്ടത്.