150 കോടി രൂപയുടെ ഓര്‍ഡര്‍: അലുവാലിയ കോണ്‍ട്രാക്റ്റ്സ് ഓഹരികൾ ഉയര്‍ന്നു

അലുവാലിയ കോണ്‍ട്രാക്റ്റ്സ് (ഇന്ത്യ) ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് ബെംഗലൂരുവിലെ അമിറ്റി കാമ്പസി​ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി, റിത്‌നന്ദ് ബാല്‍വേദ് എജ്യുക്കേഷന്‍ ഫൗണ്ടേഷനില്‍ നിന്നും 150 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 465.50 രൂപയിലേക്ക് ഉയര്‍ന്ന ഓഹരി വില, 7.48 ശതമാനം നേട്ടത്തിൽ 445.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോട്ടല്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, കോര്‍പറേറ്റ് ഓഫീസുകള്‍, ഐടി പാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ കോപ്ലക്‌സുകള്‍ […]

Update: 2022-07-12 08:47 GMT

അലുവാലിയ കോണ്‍ട്രാക്റ്റ്സ് (ഇന്ത്യ) ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് ബെംഗലൂരുവിലെ അമിറ്റി കാമ്പസി​ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി, റിത്‌നന്ദ് ബാല്‍വേദ് എജ്യുക്കേഷന്‍ ഫൗണ്ടേഷനില്‍ നിന്നും 150 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഓഹരി വില ഉയര്‍ന്നത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 465.50 രൂപയിലേക്ക് ഉയര്‍ന്ന ഓഹരി വില, 7.48 ശതമാനം നേട്ടത്തിൽ 445.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോട്ടല്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, കോര്‍പറേറ്റ് ഓഫീസുകള്‍, ഐടി പാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ കോപ്ലക്‌സുകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിലുടനീളം കമ്പനിക്ക് പ്രോജക്ടുകളുണ്ട്. കമ്പനിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തം ഓര്‍ഡറുകള്‍ 863 കോടി രൂപയുടേതാണ്.

Tags:    

Similar News