ജി എസ് ടി നിരക്ക് വർധന തുകൽ കയറ്റുമതിയെ പ്രതിസന്ധിയിലാക്കും

കോവിഡും  പണപ്പെരുപ്പവും മൂലമുണ്ടായ പ്രതിസന്ധികൾ അതിജീവിച്ച് തിരിച്ചു വരവിൻറെ പാതയിലായ തുകൽ കയറ്റുമതിയെ ജി എസ് ടി നിരക്ക് വർധന പ്രതിസന്ധിയിലാക്കുമെന്ന് വിപണി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.  ഫിനിഷ്ഡ് ലെതറിന് ജി എസ് ടി, 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത് തുകൽ ഉത്പന്ന കയറ്റിമതിക്കാരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നടപടി പ്രവർത്തന മൂലധനം വർധിക്കുന്നതിനു കാരണമാകും. തുകൽ കയറ്റുമതിയുടെ പ്രധാന വിപണിയായ യുഎസ് എ മാന്ദ്യ ഭീഷണി നേരിടുകയാണ്.  കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിൽ നിരക്ക് ഏഴു ശതമാനം വർധിപ്പിച്ചത്  വിപരീതഫലമാണുണ്ടാക്കുകയെന്ന് […]

Update: 2022-07-02 02:17 GMT

കോവിഡും പണപ്പെരുപ്പവും മൂലമുണ്ടായ പ്രതിസന്ധികൾ അതിജീവിച്ച് തിരിച്ചു വരവിൻറെ പാതയിലായ തുകൽ കയറ്റുമതിയെ ജി എസ് ടി നിരക്ക് വർധന പ്രതിസന്ധിയിലാക്കുമെന്ന് വിപണി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. ഫിനിഷ്ഡ് ലെതറിന് ജി എസ് ടി, 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത് തുകൽ ഉത്പന്ന കയറ്റിമതിക്കാരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നടപടി പ്രവർത്തന മൂലധനം വർധിക്കുന്നതിനു കാരണമാകും.

തുകൽ കയറ്റുമതിയുടെ പ്രധാന വിപണിയായ യുഎസ് എ മാന്ദ്യ ഭീഷണി നേരിടുകയാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിൽ നിരക്ക് ഏഴു ശതമാനം വർധിപ്പിച്ചത് വിപരീതഫലമാണുണ്ടാക്കുകയെന്ന് അവർ പറ‍ഞ്ഞു.

രാജ്യം കയറ്റുമതി മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം ഒട്ടും സ്വീകാര്യമല്ലെന്നും പണപ്പെരുപ്പം മൂലം അസംസ്കൃത വസ്തുക്കളുടെ ചെലവ് 25-30 ശതമാനം വർദ്ധിച്ചുവെന്നും, കോവിഡ് പ്രതിസന്ധികൾക്കിടയിലുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറാനിരിക്കെ, ഇത് മറ്റൊരു തടസ്സമാണെന്നും ഇന്ത്യൻ ലെതർ പ്രൊഡക്ട്‌സ് അസോസിയേഷൻ (ഐഎൽപിഎ) പ്രസിഡന്റ് അജയ് തർവേ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള തുകൽ വസ്തുക്കളുടെ മൊത്തം കയറ്റുമതിയുടെ 80 ശതമാനവും യൂറോപ്പിലേക്കും യുഎസ് എയിലേക്കുമാണ്. 2021-22 കാലയളവിൽ 4.87 ബില്യൺ ഡോളറിന്റെ തുകൽ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്തു.

റഷ്യ-ഉക്രെയ്ൻ സംഘർഷം തുകൽ വസ്തുക്കളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, റഷ്യയിൽ നിന്ന് യുഎസ്, യൂറോപ്യൻ ഫാഷൻ ബ്രാൻഡുകളും സ്റ്റോറുകളും പിൻവലിക്കുന്നത് സ്വാധീനം ചെലുത്തുമെന്ന് ഐഎൽപിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫിനിഷ്ഡ് ലെതർ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ രാജ്യത്തെ മുൻനിര സംസ്ഥാനമാണ്. ഇന്ത്യയുടെ തുകൽ കയറ്റുമതിയുടെ 25 ശതമാനവും ഇവിടെയാണ്.

Tags:    

Similar News