ഗെയിലിന് ഫിച്ചിൻറെ മികച്ച റേറ്റിംഗ്
ഗെയ്‌ലിന് മികച്ച സാമ്പത്തിക അടിത്തറയുള്ള കമ്പനിയ്ക്കു നൽകുന്ന ബിബിബി റേറ്റിംഗ് നൽകി അന്താരാഷ്ട്ര റെറ്റിംഗ് ഏജൻസിയായ ഫിച്ച്. "ഗെയ്‌ലിന്റെ സ്റ്റാൻഡാലോൺ ക്രെഡിറ്റ് പ്രൊഫൈൽ ‘BBB -‘ ആണ്. ഗെയിൽ വിപണിയിൽ ഗ്യാസ് വിതരണ മേഖലയിൽ മുൻ പന്തിയിലാണ്, കൂടാതെ മറ്റു ബിസ്സിനെസ്സ് വിഭാഗങ്ങളിലും മികച്ച പ്രകടനമാണ്, ഒപ്പം മികച്ച ക്രെഡിറ്റ് മെട്രിക്‌സും കമ്പനിക്കുണ്ട്," ഫിച്ച് പറഞ്ഞു. 21 സംസ്ഥാനങ്ങളിലായി ഇവരുടെ ഗ്യാസ് പൈപ്പ്‌ലൈൻ വ്യാപിച്ചു കിടക്കുന്നു. ഗ്യാസ് വിപണിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് ഗെയിൽ. 14,502 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ ശൃംഖല വ്യപിച്ചു കിടക്കുന്നു. ഗെയ്‌ലിന്റെ പ്രവർത്തനങ്ങളിൽ നിന്നുമുള്ള പണമൊഴുക്ക് […]
ഗെയ്‌ലിന് മികച്ച സാമ്പത്തിക അടിത്തറയുള്ള കമ്പനിയ്ക്കു നൽകുന്ന ബിബിബി റേറ്റിംഗ് നൽകി അന്താരാഷ്ട്ര റെറ്റിംഗ് ഏജൻസിയായ ഫിച്ച്.
"ഗെയ്‌ലിന്റെ സ്റ്റാൻഡാലോൺ ക്രെഡിറ്റ് പ്രൊഫൈൽ ‘BBB -‘ ആണ്. ഗെയിൽ വിപണിയിൽ ഗ്യാസ് വിതരണ മേഖലയിൽ മുൻ പന്തിയിലാണ്, കൂടാതെ മറ്റു ബിസ്സിനെസ്സ് വിഭാഗങ്ങളിലും മികച്ച പ്രകടനമാണ്, ഒപ്പം മികച്ച ക്രെഡിറ്റ് മെട്രിക്‌സും കമ്പനിക്കുണ്ട്," ഫിച്ച് പറഞ്ഞു.
21 സംസ്ഥാനങ്ങളിലായി ഇവരുടെ ഗ്യാസ് പൈപ്പ്‌ലൈൻ വ്യാപിച്ചു കിടക്കുന്നു. ഗ്യാസ് വിപണിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് ഗെയിൽ. 14,502 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ ശൃംഖല വ്യപിച്ചു കിടക്കുന്നു.
ഗെയ്‌ലിന്റെ പ്രവർത്തനങ്ങളിൽ നിന്നുമുള്ള പണമൊഴുക്ക് (സി എഫ് ഓ), ഒരു വർഷത്തിനുള്ളിൽ 10,000 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 9,600 കോടി രൂപയായിരുന്നു. ഗ്യാസ് വിതരണ ബിസ്സിനെസ്സിലെ വളർച്ചയും, മറ്റു ബിസ്സിനെസ്സ് മേഖലകളിൽ നിന്നുള്ള പണമൊഴുക്കും, ഗവൺമെൻറ് നിയന്ത്രണത്തിലുള്ള വരുമാനവും എല്ലാം സി എഫ് ഓ മികച്ചതാവുന്നതിനു സഹായിച്ചു.
ഇന്ത്യയിലെ ഗ്യാസ് വിതരണ ശൃംഖലയുടെ 70 ശതമാനവും, പ്രകൃതിവാതക വിൽപ്പനയുടെ 50 ശതമാനത്തിലധികം വിഹിതവും ഗെയിൽ കൈവശം വച്ചിരിക്കുന്നു.
തുടർന്നും ഗെയ്‌ലിന്റെ സാമ്പത്തിക അടിത്തറ ശക്തമായി നിലനിൽക്കുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷങ്ങളിൽ ഷെയർ ബൈബാക്ക് ഉൾപ്പെടെയുള്ള ഓഹരി ഉടമകളുടെ വരുമാനം മുൻവർഷത്തെ അറ്റവരുമാനത്തിന്റെ 60 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു.