ജൂലായ് ഒന്നു മുതൽ ഡിജിറ്റൽ ആസ്തികള്‍ക്ക് ടിഡിഎസ്, ആർക്കൊക്കെ ബാധകമാകും

ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള നികുതി) ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെ ഇവ എങ്ങനെ ബാധകമാവുമെന്നും നികുതി എപ്രകാരം ഈടാക്കുമെന്നതും സംബന്ധിച്ച് വിശദീകരണമിറക്കിയിരിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി). സര്‍ക്കാര്‍ തീരുമാനപ്രകാരം ജൂലൈ ഒന്നു മുതല്‍ ക്രിപ്‌റ്റോ കറന്‍സിയുള്‍പ്പടെ എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഒരു ശതമാനം ടിഡിഎസ് ബാധകമാകും (ധനകാര്യ നിയമം 2022 ഐ-ടി ആക്ടില്‍ സെക്ഷന്‍ 194 എസ്). ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് നികുതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പുതിയ […]

Update: 2022-06-24 20:00 GMT

ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള നികുതി) ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെ ഇവ എങ്ങനെ ബാധകമാവുമെന്നും നികുതി എപ്രകാരം ഈടാക്കുമെന്നതും സംബന്ധിച്ച് വിശദീകരണമിറക്കിയിരിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി). സര്‍ക്കാര്‍ തീരുമാനപ്രകാരം ജൂലൈ ഒന്നു മുതല്‍ ക്രിപ്‌റ്റോ കറന്‍സിയുള്‍പ്പടെ എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഒരു ശതമാനം ടിഡിഎസ് ബാധകമാകും (ധനകാര്യ നിയമം 2022 ഐ-ടി ആക്ടില്‍ സെക്ഷന്‍ 194 എസ്). ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് നികുതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ഫോം 26ക്യു ഇ, ഫോം 16 ഇ എന്നിവയില്‍ ടിഡിഎസ് റിട്ടേണുകള്‍ നല്‍കുന്നതിന് ഐടി നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.

നികുതി ഈടാക്കുന്നതെങ്ങനെ?

ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റം രണ്ട് കക്ഷികള്‍ക്കിടയിലാണെങ്കില്‍, വാങ്ങുന്നയാളില്‍ നിന്നുമാണ് ടിഡിഎസ് ഈടാക്കുക. പുതിയ ചട്ടം അനുസരിച്ച്, സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിശ്ചിത തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്തി വാങ്ങുന്നയാള്‍ വിറ്റയാള്‍ക്ക് ടിഡിഎസ് നല്‍കിയതായി കാണിച്ച് രേഖ നല്‍കണം. അഥവാ ഏതെങ്കിലും എക്സ്ചേഞ്ച് വഴിയാണ് ഇടപാട് നടക്കുന്നതെങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് ഇത് വാങ്ങുന്നയാളില്‍ നിന്നും എക്സ്ചേഞ്ച് ടിഡിഎസ് ഈടാക്കും. എക്സ്ചേഞ്ചും ബ്രോക്കറും തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കില്‍ ഇരുവരില്‍ ആരില്‍ നിന്ന് വേണമെങ്കിലും ടിഡിഎസ് ഈടാക്കാം. രണ്ടു തവണ ടിഡിഎസ് പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ എക്സ്ചേഞ്ചും ബ്രോക്കറും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ എഴുതണം. അത്തരം ക്രെഡിറ്റ്/പേയ്‌മെന്റില്‍ നികുതി കുറയ്ക്കുന്നതിന് ബ്രോക്കര്‍ ഉത്തരവാദിയായിരിക്കും. രണ്ട് എക്സ്ചേഞ്ചുകള്‍ തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കില്‍, ഇതില്‍ ഏത് എക്സ്ചേഞ്ചാണോ ഡിജിറ്റല്‍ ആസ്തി വാങ്ങുന്നത് അവരില്‍ നിന്നും ടിഡിഎസ് ഈടാക്കും.

ടിഡിഎസ് ബാധകം

സാമ്പത്തികവര്‍ഷത്തില്‍ ഒരു വ്യക്തി (സ്‌പെസിഫൈഡ് പേഴ്‌സണ്‍) 50,000 രൂപയ്ക്ക് മേലുള്ള ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് നടത്തുമ്പോള്‍. സ്‌പെസിഫൈഡ് പേഴ്‌സണ്‍ അല്ലാത്ത ആള്‍ വര്‍ഷം 10000 രൂപയ്ക്ക് മുകളില്‍ അസറ്റ് ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍.
ക്രിപ്‌റ്റോ ഇടപാട് നഷ്ടത്തിലാണെങ്കിലും ടിഡിഎസ് ചുമത്തും. ഒരിടപാടില്‍ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് (സെറ്റ് ഓഫ്) ചെയ്യാനാകില്ലെന്നും ആദായ നികുതി വകുപ്പിന്റെ അറിയിപ്പിലുണ്ട്. ക്രിപ്‌റ്റോ, മറ്റ് ഡിജിറ്റല്‍ ആസ്തികള്‍ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ തീയതിയും ട്രാന്‍സ്ഫര്‍ ചെയ്ത രീതിയും പ്രത്യേകം പരാമര്‍ശിച്ചിരിക്കണം.

ടിഡിഎസ് ഒഴിവ്

ഒരു സാമ്പത്തിക വര്‍ഷം നടത്തുന്ന ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് 50,000 രൂപയ്ക്ക് താഴെയാണെങ്കില്‍. 'സ്‌പെസിഫൈഡ്' വ്യക്തില്ലാതെ മറ്റാരെങ്കിലും ഇടപാട് നടത്തുമ്പോള്‍ അല്ലെങ്കില്‍ ആകെ ഇടപാട് മൂല്യം ഒരു സാമ്പത്തിക വര്‍ഷം 10,000 രൂപയില്‍ കൂടുതല്‍ അല്ലെങ്കില്‍.

സ്‌പെസിഫൈഡ് പേഴ്‌സണ്‍ എന്നാല്‍

പ്രോഫിറ്റ് ആന്‍ഡ് ഗെയ്ന്‍സ് ഫ്രം ബിസിനസ് ആന്‍ഡ് പ്രൊഫഷന്‍' എന്ന ഹെഡില്‍ വരുമാനമൊന്നുമില്ലാത്ത ആള്‍. ബിസിനസ് വിറ്റുവരവ് ഒരു കോടിയ്ക്ക് മുകളില്‍ അല്ലാത്ത ആള്‍. തൊഴിലില്‍ നിന്നുള്ള വരുമാമനം 50 ലക്ഷത്തിന് മുകളിലല്ലാത്ത ആള്‍.

ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് എന്നാല്‍ ?

സിബിഡിറ്റി ഇറക്കിയ വിജ്ഞാപനം അനുസരിച്ച്, ഒരു പുതിയ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, അതായത്, ഫോം 16 ഇ, അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നയാള്‍ (പണമടയ്ക്കുന്ന സമയത്ത് നികുതി ഇയാളില്‍ നിന്നും ഈടാക്കും) ഫോം 26 ക്യു ഇയില്‍ ചലാന്‍-കം-സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ആസ്തിയുടെ വില്‍പ്പനക്കാരന് ഫോം 16ഇ (ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് ) നല്‍കേണ്ടതുണ്ട്.

 

Tags:    

Similar News