കസ്റ്റംസ് ഒരു  കോടി രൂപയുടെ സി​ഗരറ്റുകൾ പിടിച്ചെടുത്തു

കസ്റ്റംസ് വകുപ്പ്, ഒരു  കോടി രൂപയുടെ 7 ലക്ഷം വിദേശ സി​ഗരറ്റുകൾ ഉൾപ്പെടെ 37 ലക്ഷം സി​ഗരറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും ധനമന്ത്രാലയം അറിയിച്ചു.  നികുതിയും, ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളും മറികടന്നുള്ള അനധികൃതമായ സി​ഗരറ്റിന്റെ കള്ളക്കടത്ത്, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കും  കടൽ, വ്യോമ ​ഗതാ​ഗതം വഴി നടക്കുന്നുണ്ട്. നിലവിൽ, ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര കള്ളക്കടത്ത് സിഗരറ്റ് ബ്രാൻഡുകൾ  ഇന്ത്യൻ വിപണിയിലുണ്ട്.കടത്തുന്ന സിഗരറ്റുകൾക്ക് ഡ്യൂട്ടി അടച്ച സിഗരറ്റിനേക്കാൾ ഏകദേശം 5 മടങ്ങ് വില കുറവാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Update: 2022-06-18 00:01 GMT
കസ്റ്റംസ് വകുപ്പ്, ഒരു കോടി രൂപയുടെ 7 ലക്ഷം വിദേശ സി​ഗരറ്റുകൾ ഉൾപ്പെടെ 37 ലക്ഷം സി​ഗരറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്, ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും ധനമന്ത്രാലയം അറിയിച്ചു.

നികുതിയും, ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളും മറികടന്നുള്ള അനധികൃതമായ സി​ഗരറ്റിന്റെ കള്ളക്കടത്ത്, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കും കടൽ, വ്യോമ ​ഗതാ​ഗതം വഴി നടക്കുന്നുണ്ട്. നിലവിൽ, ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര കള്ളക്കടത്ത് സിഗരറ്റ് ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലുണ്ട്.കടത്തുന്ന സിഗരറ്റുകൾക്ക് ഡ്യൂട്ടി അടച്ച സിഗരറ്റിനേക്കാൾ ഏകദേശം 5 മടങ്ങ് വില കുറവാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    

Similar News