ജൂണ്‍ ആദ്യ ആഴ്ചയിൽ കയറ്റുമതിയിൽ മുന്നേറ്റം
ജൂണ്‍ ആദ്യവാരത്തില്‍ രാജ്യത്തിന്റെ കയറ്റുമതി 24.18 ശതമാനം ഉയര്‍ന്ന് 9.4 ബില്യണ്‍ ഡോളറിലെത്തി. എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ പ്രതിഫലനമാണിത്. ഈ കാലയളവിലെ കയറ്റുമതി 7.56 ബില്യണ്‍ ഡോളറായിരുന്നെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ക്രൂഡ്, കല്‍ക്കരി, കോക്ക്, സ്വര്‍ണ്ണം, രാസവസ്തുക്കള്‍ എന്നിവയാണ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് പ്രധാന ഇറക്കുമതി ചരക്കുകള്‍. ഈ മാസം ആദ്യവാരം ഇറക്കുമതി 77 ശതമാനം ഉയര്‍ന്ന് 16 ബില്യണ്‍ ഡോളറിലെത്തി. രത്നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിംഗ്, […]
;
ജൂണ്‍ ആദ്യവാരത്തില്‍ രാജ്യത്തിന്റെ കയറ്റുമതി 24.18 ശതമാനം ഉയര്‍ന്ന് 9.4 ബില്യണ്‍ ഡോളറിലെത്തി. എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയുടെ പ്രതിഫലനമാണിത്. ഈ കാലയളവിലെ കയറ്റുമതി 7.56 ബില്യണ്‍ ഡോളറായിരുന്നെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ക്രൂഡ്, കല്‍ക്കരി, കോക്ക്, സ്വര്‍ണ്ണം, രാസവസ്തുക്കള്‍ എന്നിവയാണ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് പ്രധാന ഇറക്കുമതി ചരക്കുകള്‍.
ഈ മാസം ആദ്യവാരം ഇറക്കുമതി 77 ശതമാനം ഉയര്‍ന്ന് 16 ബില്യണ്‍ ഡോളറിലെത്തി. രത്നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിംഗ്, പെട്രോളിയം ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവ യഥാക്രമം 84.3 ശതമാനം, 25.7 ശതമാനം, 20.4 ശതമാനം, 73.5 ശതമാനം എന്നിങ്ങനെ വര്‍ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 15.46 ശതമാനം ഉയര്‍ന്ന് 37.29 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഈ മാസത്തെ ഇറക്കുമതി 56.14 ശതമാനം വര്‍ധിച്ച് 60.62 ബില്യണ്‍ ഡോളറിലെത്തി.