ക്രിപ്‌റ്റോ നികുതിയും 'കാശാക്കാന്‍' യുഎസ് കമ്പനി: കോയിന്‍ ട്രാക്കര്‍ ഇന്ത്യയിലേക്കും

ആഗോളതലത്തില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് മേല്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുമ്പോഴാണ് ഇവയ്ക്ക് മേല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും എത്തുന്നത്. ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെയാണ് യുഎസ് ആസ്ഥാനമായ കോയിന്‍ ട്രാക്കര്‍ ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ക്രിപ്‌റ്റോ ആസ്തികള്‍ ഉള്ളവര്‍ക്ക് മികച്ച പോര്‍ട്ട് ഫോളിയോ സൃഷ്ടിക്കുന്നതിനും നികുതി ഉള്‍പ്പടെയുള്ളവ കൃത്യമായി കണക്ക് കൂട്ടുന്നുതിനും സഹായിക്കുന്ന ടാക്‌സ് മാനേജിംഗ് പ്ലാറ്റ്‌ഫോമാണ് കോയിന്‍ ട്രാക്കര്‍. കമ്പനിയുടെ ബേസ് പ്രോഡക്ട് സൗജന്യമായി […]

Update: 2022-05-25 04:45 GMT

ആഗോളതലത്തില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് മേല്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുമ്പോഴാണ് ഇവയ്ക്ക് മേല്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും എത്തുന്നത്. ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെയാണ് യുഎസ് ആസ്ഥാനമായ കോയിന്‍ ട്രാക്കര്‍ ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ക്രിപ്‌റ്റോ ആസ്തികള്‍ ഉള്ളവര്‍ക്ക് മികച്ച പോര്‍ട്ട് ഫോളിയോ സൃഷ്ടിക്കുന്നതിനും നികുതി ഉള്‍പ്പടെയുള്ളവ കൃത്യമായി കണക്ക് കൂട്ടുന്നുതിനും സഹായിക്കുന്ന ടാക്‌സ് മാനേജിംഗ് പ്ലാറ്റ്‌ഫോമാണ് കോയിന്‍ ട്രാക്കര്‍. കമ്പനിയുടെ ബേസ് പ്രോഡക്ട് സൗജന്യമായി ലഭിക്കുമെന്നും ബാക്കിയുള്ളവയ്ക്ക് പ്രതിവര്‍ഷം 699 രൂപ മുതല്‍ 2,499 രൂപ വരെ ഈടാക്കുമെന്നും കമ്പനി അറിയിച്ചു.

കോയിന്‍ ട്രാക്കറിലൂടെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുമെങ്കിലും പാക്കേജ് അനുസരിച്ച് ചില വ്യത്യാസങ്ങളുണ്ടാകും. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുമായി സഹകരിച്ച് നടത്താവുന്ന മറ്റ് സേവനങ്ങളും പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 ശതമാനം ക്രിപ്‌റ്റോ നികുതി നിക്ഷേപകര്‍ക്ക് മേല്‍ ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കോയിന്‍ ട്രാക്കറുടെ കടന്നു വരവ്. മാത്രമല്ല ക്രിപ്‌റ്റോയ്ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കം നടപ്പിലായാല്‍ കോയിന്‍ ട്രാക്കര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ ആവശ്യകത വര്‍ധിക്കും.

ക്രിപ്റ്റോ കറന്‍സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് സംഭവിച്ച് ദിവസങ്ങള്‍ക്കകം ഇതിനെതിരെ ആഞ്ഞടിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വീണ്ടും രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിപ്റ്റോയുടെ നില തകര്‍ച്ചയുടെ വക്കിലാണെന്ന് സൂചിപ്പിക്കും വിധം പ്രതികരിച്ചത്. ഇപ്പോള്‍ ക്രിപ്റ്റോ മാര്‍ക്കറ്റിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ എന്നും ക്രിപ്റ്റോയ്ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

'ക്രിപ്റ്റോ റെഗുലേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും മാക്രോ ഇക്കണോമിക്ക് മേഖലയിലെ സ്ഥിരതയേയും ഗുരുതരമായി ബാധിക്കും', ഗവര്‍ണര്‍ പറഞ്ഞു. പുറത്തുള്ള വ്യക്തികള്‍ നടത്തുന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News