ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരികള്‍ പരമാവധി ഉയരത്തിൽ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ദീപക്ക് ഫെര്‍ട്ടിലൈസേഴ്‌സിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഉയർന്ന് ബുധനാഴ്ച അപ്പര്‍ സര്‍ക്ക്യൂട്ടിലെത്തി. നികുതി കിഴിച്ചുള്ള ലാഭം, മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 116 കോടിയില്‍ നിന്ന് 283 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അതിന്റെ പ്രവര്‍ത്തന വരുമാനം 28 ശതമാനം വര്‍ധിച്ച് 2,012 കോടി രൂപയായപ്പോള്‍, എബിറ്റ്ഡ 84 ശതമാനം ഉയര്‍ന്ന് 502 കോടി രൂപയായി. "ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച […]

Update: 2022-05-25 08:36 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ദീപക്ക് ഫെര്‍ട്ടിലൈസേഴ്‌സിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഉയർന്ന് ബുധനാഴ്ച അപ്പര്‍ സര്‍ക്ക്യൂട്ടിലെത്തി.

നികുതി കിഴിച്ചുള്ള ലാഭം, മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 116 കോടിയില്‍ നിന്ന് 283 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അതിന്റെ പ്രവര്‍ത്തന വരുമാനം 28 ശതമാനം വര്‍ധിച്ച് 2,012 കോടി രൂപയായപ്പോള്‍, എബിറ്റ്ഡ 84 ശതമാനം ഉയര്‍ന്ന് 502 കോടി രൂപയായി.

"ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച മെച്ചപ്പെട്ട വിലയും, വിപണിയില്‍ സ്വീകരിച്ച തന്ത്രപരമായ നീക്കങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ കുത്തനെയുള്ള വര്‍ധനവുണ്ടായിട്ടും മുന്നേറ്റം നിലനിര്‍ത്താന്‍ സഹായിച്ചു. കൂടാതെ, ഞങ്ങളുടെ ചില അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സം നാലാംപാദത്തിലെ കമ്പനിയുടെ പൂർണ്ണ വിനിയോഗ ശേഷിയെയും ബാധിച്ചു," ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈലേഷ് സി മേത്ത പറഞ്ഞു.

Tags:    

Similar News