ഇന്ത്യയും യുഎസും വാണിജ്യ ചർച്ച പുനരാരംഭിക്കും: ബ്ലിങ്കെന്‍
വാഷിംഗ്ടണ്‍: ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി ഇന്ത്യയും യുഎസും തങ്ങളുടെ ഉഭയകക്ഷി വാണിജ്യ സംഭാഷണവും സിഇഒ ഫോറവും ഈ വര്‍ഷം അവസാനം പുനരാരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു. തിങ്കളാഴ്ച നടന്ന 2+2 മന്ത്രിതല യോഗത്തിന് ശേഷം പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനോടൊപ്പം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബ്ലിങ്കെന്‍ ഇക്കാര്യം അറിയിച്ചത്. 2+2 മന്ത്രിതല ചര്‍ച്ചയില്‍, ഇരു രാജ്യങ്ങളിലും […]
വാഷിംഗ്ടണ്‍: ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി ഇന്ത്യയും യുഎസും തങ്ങളുടെ ഉഭയകക്ഷി വാണിജ്യ സംഭാഷണവും സിഇഒ ഫോറവും ഈ വര്‍ഷം അവസാനം പുനരാരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു.
തിങ്കളാഴ്ച നടന്ന 2+2 മന്ത്രിതല യോഗത്തിന് ശേഷം പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനോടൊപ്പം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബ്ലിങ്കെന്‍ ഇക്കാര്യം അറിയിച്ചത്.
2+2 മന്ത്രിതല ചര്‍ച്ചയില്‍, ഇരു രാജ്യങ്ങളിലും മേഖലയിലുടനീളവും സമഗ്രമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ഇന്ത്യയും യുഎസും ഇതിനകം തന്നെ ഓരോ വര്‍ഷവും 150 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷാവസാനം യുഎസ്-ഇന്ത്യ വാണിജ്യ സംഭാഷണവും യുഎസ്-ഇന്ത്യ സിഇഒ ഫോറവും പുനരാരംഭിച്ചുകൊണ്ട് ഞങ്ങള്‍ ആ ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയാണ്, സ്വകാര്യ മേഖല പങ്കാളികള്‍ക്ക് ഞങ്ങളുടെ വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശുപാര്‍ശകള്‍ നല്‍കാന്‍ കഴിയുമെന്ന് ബ്ലിങ്കെന്‍ ചൂണ്ടിക്കാട്ടി.