ദുബായ് ലുലുവിലേക്ക് ചക്കയും പച്ചമുളകും ഇനി അസമില്‍ നിന്ന്
അസമിൽ നിന്ന് ദുബായിലേക്ക് ചക്കയും പച്ചമുളകും കയറ്റുമതി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ലോകപ്രിയോ ഗോപിനാഥ് ബോര്‍ഡോലോയ് വിമാനത്താവളത്തിലേക്കുള്ള ചരക്ക് ഇന്നലെ വൈകുന്നേരം ബിലാസിപാറ ടൗണില്‍ നിന്ന് ധുബ്രി ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ബാമുത്തന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. മുംബൈ വഴിയായിരിക്കും ദുബായിലേക്ക് ചരക്കെത്തിക്കുന്നത്. 1.5 ടണ്‍ ചക്കയും 0.5 ടണ്‍ പച്ചമുളകും ഉള്‍പ്പെടുന്ന ചരക്ക് ലുലു ഗ്രൂപ്പ് വഴിവായിരിക്കും വില്‍പ്പന നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ 200 ലധികം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൂടെയായിരിക്കും ഇത്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് […]
അസമിൽ നിന്ന് ദുബായിലേക്ക് ചക്കയും പച്ചമുളകും കയറ്റുമതി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ലോകപ്രിയോ ഗോപിനാഥ് ബോര്‍ഡോലോയ് വിമാനത്താവളത്തിലേക്കുള്ള ചരക്ക് ഇന്നലെ വൈകുന്നേരം ബിലാസിപാറ ടൗണില്‍ നിന്ന് ധുബ്രി ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ബാമുത്തന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. മുംബൈ വഴിയായിരിക്കും ദുബായിലേക്ക് ചരക്കെത്തിക്കുന്നത്.
1.5 ടണ്‍ ചക്കയും 0.5 ടണ്‍ പച്ചമുളകും ഉള്‍പ്പെടുന്ന ചരക്ക് ലുലു ഗ്രൂപ്പ് വഴിവായിരിക്കും വില്‍പ്പന നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ 200 ലധികം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൂടെയായിരിക്കും ഇത്.
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ആണ് മുഴുവന്‍ പ്രക്രിയയും ഏകോപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ആശാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കയറ്റുമതി സാധ്യതയുള്ള നിരവധി കാര്‍ഷിക ഉത്പന്നങ്ങള്‍ ധുബ്രി ഉത്പാദിപ്പിക്കുന്നുണ്ട്. ആഴ്ചതോറുമായിരിക്കും കയറ്റുമതി.
ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യമായ ഉപഭോക്താക്കളെ ലഭിച്ചാല്‍ ധുബ്രിയില്‍ നിന്ന് കയറ്റുമതി തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ രവികുമാര്‍ പറഞ്ഞു.